മെഴ്സിഡസ് ജി-വാഗണ്‍ സ്വന്തമാക്കുന്ന ആദ്യ മലയാള സിനിമാ താരമായി ആസിഫ് അലി

കൊച്ചി: മെഴ്സിഡസ് ജി വാഗണ്‍ സ്വന്തമാക്കി നടന് ആസിഫ് അലി. മെഴ്സിഡിസിന്റെ എസ്യുവി മോഡലായ ജി 55 എഎംജിയാണ് ആസിഫ് അലി സ്വന്തമാക്കിയത്. ജി-വാഗണിന്റെ പെര്‍ഫോമെന്‍സ് പതിപ്പാണ് ജി 55 എഎംജി. 2002ല്‍ പുറത്തിറക്കിയ ഈ മോഡല്‍ 2012 വരെ മാത്രമാണ് നിര്‍മിച്ചിരുന്നത്. ഈ മോഡല്‍ സ്വന്തമാക്കുന്ന ആദ്യ മലയാള സിനിമാ താരമാണ് ആസിഫ്.
ഇന്ത്യയില്‍ വളരെ വിരളമായി മാത്രം കാണപ്പെടുന്ന ഈ മോഡല്‍ ഗുരുഗ്രാം ആസ്ഥാനമായുള്ള പ്രീമിയം യൂസ്ഡ് കാര്‍ ഡീലര്‍ഷിപ്പായ ബിഗ്ബോയ് ടോയിസില്‍ നിന്നാണ് ആസിഫ് വാങ്ങിയത്. 5.5 ലിറ്റര്‍ വി8 പെട്രോള്‍ എന്‍ജിനിലെത്തുന്ന ഈ വാഹനം 507 പിഎസ് പവറും 700 എന്‍എം ടോര്‍ക്കും നല്‍കും.
മാനുവല്‍ ഷിഫ്റ്റ് മോഡുള്ള അഞ്ച് സ്പീഡ് ഓട്ടോമാറ്റിക്ക ട്രാന്സ്മിഷനാണ ഇതിനുളളത്. 2014ല്‍ രജിസ്റ്റര്‍ ചെയ്ത ജി-വാഗണാണ് ആസിഫ് വാങ്ങിയിരിക്കുന്നത്. അടുത്തിടെ മലപ്പുറം, കണ്ണൂര്‍ എന്നിവിടങ്ങളില്‍ ജി-വാഗണിന്റെ ജി 63 എഎംജി മോഡലുകള്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.