അസിൻ വിവാഹിതയാകുന്നു; വരൻ മൈക്രോമാക്‌സ് ഉടമ രാഹുൽ ശർമ്മ

മലയാളിയും നടിയുമായ അസിൻ വിവാഹിതയാകുന്നു. മൈക്രോമാക്സ് കമ്പനി ഉടമയായ രാഹുൽ ശർമ്മയാണ് വരൻ. കഴിഞ്ഞ കുറച്ചു നാളുകളായി ഇരുവരും തമ്മിൽ പ്രണയത്തിലാണെന്ന വാർത്തകൾ ബോളിവുഡ് ഗോസിപ്പ് കോളങ്ങളിൽ ശക്തമായിരുന്നു.
 | 

അസിൻ വിവാഹിതയാകുന്നു; വരൻ മൈക്രോമാക്‌സ് ഉടമ രാഹുൽ ശർമ്മ

മുംബൈ: മലയാളിയും നടിയുമായ അസിൻ വിവാഹിതയാകുന്നു. മൈക്രോമാക്‌സ് കമ്പനി ഉടമയായ രാഹുൽ ശർമ്മയാണ് വരൻ. കഴിഞ്ഞ കുറച്ചു നാളുകളായി ഇരുവരും തമ്മിൽ പ്രണയത്തിലാണെന്ന വാർത്തകൾ ബോളിവുഡ് ഗോസിപ്പ് കോളങ്ങളിൽ ശക്തമായിരുന്നു. എന്നാൽ വാർത്തകളോട് ഇരുവരും പ്രതികരിച്ചിരുന്നില്ല. ഒരു ദേശീയ മാധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് വിവാഹിതയാകാൻ പോകുന്നുവെന്ന കാര്യം അസിൻ വ്യക്തമാക്കിയത്. കരാറിലുള്ള ചിത്രങ്ങൾ പൂർത്തിയാക്കിയ ശേഷം താൻ വിവാഹിതയാകുമെന്ന് അസിൻ പറഞ്ഞതായും റിപ്പോർട്ടുകളുണ്ട്.

അസിൻ വിവാഹിതയാകുന്നു; വരൻ മൈക്രോമാക്‌സ് ഉടമ രാഹുൽ ശർമ്മ

സത്യൻ അന്തിക്കാട് സംവിധാനം ചെയ്ത നരേന്ദ്രൻ മകൻ ജയകാന്തൻ വക എന്ന ചിത്രത്തിലൂടെയാണ് അസിൻ സിനിമാ രംഗത്തേക്ക് എത്തുന്നത്. തമിഴിലും തെലുങ്കിലുമായി നിരവധി ചിത്രങ്ങളിൽ അഭിനയിച്ചു. അസിന്റെ ആദ്യ ബോളിവുഡ് ചിത്രം ആമിർ ഖാൻ നായകനായ ഗജിനിയാണ്. നിരവധി സൂപ്പർ താരങ്ങളുടെ നായികയായും അസിൻ തിളങ്ങി. അഭിഷേക് ബച്ചൻ നായകനാകുന്ന ഓൾ ഈസ് വെല്ലാണ് അസിന്റെ പുറത്തിറങ്ങാനുള്ള പുതിയ ചിത്രം.