അസോസിയേറ്റ് ഡയറക്ടര്‍ ജെയിന്‍ കൃഷ്ണ അന്തരിച്ചു
Aug 28, 2021, 15:51 IST
| 
മലയാള സിനിമ സംവിധാന സഹായി ജെയിന്‍ കൃഷ്ണ അന്തരിച്ചു. മലയാളത്തിലെ മുന്‍നിര സിനിമകളില്‍ സംവിധാന സഹായിയായ പ്രവര്‍ത്തിച്ച ജെയിന്‍ കൃഷ്ണ ഹൃദയാഘാതം മൂലമാണ് മരിച്ചത്. 45 വയസ്സായിരുന്നു. പി.ജയകുമാര്‍ എന്നാണ് യഥാര്‍ത്ഥ പേര്. ബി.ഉണ്ണിക്കൃഷ്ണന്‍ സംവിധാനം ചെയ്ത ആറാട്ട് എന്ന സിനിമയുടെ ചീഫ് അസോസിയേറ്റ് ഡയറക്ടര്‍ ആയിരുന്നു.
മോഹന്‍ലാല്‍ നായകനായ ആറാട്ട് ആണ് അവസാന ചിത്രം. ബി ഉണ്ണികൃഷ്ണന്‍, അനില്‍ സി മേനോന്‍, സുനില്‍ കാര്യാട്ടുകര, ജിബു ജേക്കബ്, രോഹിത് വി.എസ് തുടങ്ങി ഒട്ടേറെ സംവിധായകര്‍ക്കൊപ്പം അസോസിയേറ്റ് ആയും ചീഫ് അസോസിയേറ്റ് ആയും പ്രവര്‍ത്തിച്ചിട്ടുണ്ട്. ഫെഫ്ക ഡയറക്ടേഴ്സ് യൂണിയന്‍ ഭരണസമിതി അംഗമാണ്. പരേതനായ കൃഷ്ണന്‍കുട്ടിയുടെയും ചന്ദ്രികയുടെയും മകനാണ്. നിയമ ബിരുദധാരിയായിരുന്നു ജെയിന്‍.