സഹസംവിധായകന് ആര്.രാഹുല്‍ ഹോട്ടല്‍ മുറിയില്‍ മരിച്ച നിലയില്‍
സിനിമാ സഹസംവിധായകന് ആര്.രാഹുലിനെ (33) മരിച്ച നിലയില്‍ കണ്ടെത്തി.
Feb 8, 2021, 11:33 IST
| 
കൊച്ചി: സിനിമാ സഹസംവിധായകന് ആര്.രാഹുലിനെ (33) മരിച്ച നിലയില്‍ കണ്ടെത്തി. കൊച്ചി മരടിലെ ഹോട്ടല്‍ മുറിയിലാണ് രാഹുലിനെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. രവി കെ. ചന്ദ്രന് സംവിധാനം ചെയ്യുന്ന പൃഥ്വിരാജ് ചിത്രത്തിനായി കൊച്ചിയില്‍ എത്തിയതാണ് രാഹുല്‍. മരണകാരണം വ്യക്തമല്ല.
ആലപ്പുഴ സ്വദേശിയാണ്. ഹോട്ടല്‍ ജീവനക്കാര്‍ അറിയിച്ചതിനെ തുടര്‍ന്ന് പോലീസ് എത്തി മൃതദേഹം തൃപ്പൂണിത്തുറ താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി. പോസ്റ്റ്മോര്‍ട്ടത്തിന് ശേഷം തുടര്‍ നടപടികള്‍ സ്വീകരിക്കും.