സോഷ്യല്‍ മീഡിയ പരാതി പറഞ്ഞു; വനിത ചലച്ചിത്ര അവാര്‍ഡില്‍ വിനായകന് പ്രത്യേക പുരസ്‌കാരം

14-ാമത് സെറ വനിത ചലചിത്ര അവാര്ഡില് വിനായകന് സ്പെഷ്യല് പെര്ഫോമന്സ് അവാര്ഡ്. പ്രേക്ഷകരുടെയും സിനിമാ നിരൂപകരുടേയും പ്രശംസ പിടിച്ചു പറ്റിയ കമ്മട്ടിപ്പാടത്തിലെ ഗംഗയെന്ന കഥാപാത്രം അജ്ഞാതമായ കാരണങ്ങളാല് പുരസ്കാരങ്ങളില് പിന്തള്ളപ്പെട്ടിരുന്നു. ഇതിനെതിരെ സമൂഹമാധ്യമങ്ങളില് വലിയ പ്രതിഷേധങ്ങല് നടക്കുന്നതിനിടെയാണ് വിനായകനെ തേടി വനിത ഫിലിം അവാര്ഡ് എത്തിയത്.
 | 

സോഷ്യല്‍ മീഡിയ പരാതി പറഞ്ഞു; വനിത ചലച്ചിത്ര അവാര്‍ഡില്‍ വിനായകന് പ്രത്യേക പുരസ്‌കാരം

കൊച്ചി: 14-ാമത്  വനിത ചലചിത്ര അവാര്‍ഡില്‍ വിനായകന് സ്‌പെഷ്യല്‍ പെര്‍ഫോമന്‍സ് അവാര്‍ഡ്. പ്രേക്ഷകരുടെയും സിനിമാ നിരൂപകരുടേയും പ്രശംസ പിടിച്ചു പറ്റിയ കമ്മട്ടിപ്പാടത്തിലെ ഗംഗയെന്ന കഥാപാത്രം അജ്ഞാതമായ കാരണങ്ങളാല്‍ പുരസ്‌കാരങ്ങളില്‍ പിന്‍തള്ളപ്പെട്ടിരുന്നു. ഇതിനെതിരെ സമൂഹമാധ്യമങ്ങളില്‍ വലിയ പ്രതിഷേധങ്ങല്‍ നടക്കുന്നതിനിടെയാണ് വിനായകനെ തേടി വനിത ഫിലിം അവാര്‍ഡ് എത്തിയത്.

എന്നാല്‍ മികച്ച നടനുള്ള അവാര്‍ഡല്ല വിനായകനെ തേടി എത്തിയതെന്നതും ശ്രദ്ധേയമാണ്. സ്‌പെഷ്യല്‍ പെര്‍ഫോമന്‍സ് വിഭാഗത്തിലാണ് അവാര്‍ഡ്. മികച്ച നടന്‍ എന്ന അവാര്‍ഡ് കൊടുക്കുവാന്‍ വിധികര്‍ത്താക്കള്‍ എന്തു മാനദണ്ഡമാണ് സ്വീകരിക്കുന്നത്? താര പരിവേഷങ്ങളില്‍ മാത്രം ഒതുങ്ങിയാണോ മികച്ച നടനുള്ള അവാര്‍ഡും? എന്നിങ്ങനെയാണ് സമൂഹമാധ്യമങ്ങളില്‍ നിറഞ്ഞു നില്‍ക്കുന്ന ചോദ്യങ്ങള്‍.

കഴിഞ്ഞ വര്‍ഷത്തെ മികച്ച സിനിമകളിലൊന്നായ കമ്മട്ടിപാടം പി. ബാലചന്ദ്രന്റെ തിരക്കഥയില്‍ രാജീവ് രവിയാണ് ഒരുക്കിയത്. വിനായകന്റെ സിനിമാ ജീവത്തിലെ ഏറ്റവും മികച്ച കഥാപാത്രമായിരുന്നു കമ്മട്ടിപ്പാടത്തിലെ ഗംഗയെന്ന കഥാപാത്രം. കൊച്ചി നഗരമായി മാറുവാനായി കെട്ടിടങ്ങള്‍ പണിതുയര്‍ത്തപ്പോള്‍ കുടിയിറക്കിവിട്ട ദളിതരുടെ കഥയായിരുന്നു കമ്മട്ടിപ്പാടത്തിന്റെ പശ്ചാത്തലം. തഴക്കം വന്ന അഭിനയം കാഴ്ചവെച്ച വിനായകന്‍ സിനിമാ പ്രേക്ഷകന് മറക്കാന്‍ കഴിയാത്ത ഒരനുഭവമായി ആ സിനിമയെ മാറ്റി.

സിനിമാക്കഥയിലേതു പോലുള്ളതാണ് അവാര്‍ഡുകള്‍ക്ക് വിനായകനോടുള്ള സമീപനവും. കമ്മട്ടിപ്പാടത്തിലെ ഗംഗയെന്ന കഥാപാത്രത്തിന് തീണ്ടാപ്പാട് അകലെയായിരുന്നു പുരസ്‌കാരങ്ങള്‍. ഏഷ്യാനെറ്റ് ചലച്ചിത്ര പുരസ്‌കാരം പ്രഖ്യാപിച്ചപ്പോള്‍ വിനായകനെ പരിഗണിക്കുക പോലും ചെയ്തില്ലെന്ന പരാതിയും ആരാധകര്‍ക്ക് ഉണ്ടായിരുന്നു.