കോടതിമുറിയില്‍ കരഞ്ഞു, അപമാനിക്കപ്പെട്ടു; വിചാരണ കോടതിക്കെതിരെ കടുത്ത ആരോപണങ്ങളുമായി ആക്രമിക്കപ്പെട്ട നടി ഹൈക്കോടതിയില്‍

കൊച്ചി: വിചാരണ കോടതിയില് താന് അപമാനിക്കപ്പെട്ടുവെന്നും പലപ്പോഴും കരഞ്ഞുവെന്നും ആക്രമിക്കപ്പെട്ട നടി ഹൈക്കോടതിയില്‍. വിചാരണ കോടതി മാറണമെന്ന് ആവശ്യപ്പെട്ട് നല്‍കിയ ഹര്‍ജി പരിഗണിക്കുന്നതിനിടെയാണ് നടി ക്രോസ് വിസ്താരത്തിന്റെ മാര്‍ഗ്ഗനിര്‍ദേശങ്ങള്‍ ലംഘിക്കപ്പെട്ടുവെന്ന് അറിയിച്ചത്. കോടതി മാറണമെന്ന് സര്‍ക്കാരും ഹൈക്കോടതിയില്‍ ആവശ്യപ്പെട്ടിരുന്നു. നിലവില്‍ വിചാരണ നടത്തുന്ന കോടതിയില്‍ വിശ്വാസമില്ല.
വനിതാ ജഡ്ജിയായിട്ടും കോടതി ഇരയുടെ അവസ്ഥ മനസിലാക്കിയില്ല. വനിതാ ജഡ്ജി തന്നെ വേണമെന്ന ആവശ്യം വീണ്ടും ഉന്നയിക്കുന്നില്ല. നിലവിലെ സാഹചര്യത്തില്‍ കോടതിയുമായി തുടര്‍ന്നു പോകുന്നതില്‍ ബുദ്ധിമുട്ടുണ്ടെന്നും നടി അറിയിച്ചു. ഹര്‍ജി വിധി പറയുന്നതിനായി കോടതി മാറ്റി.
വിചാരണക്കോടതിയുമായി മുന്നോട്ടു പോകാന്‍ സാധിക്കില്ലെന്ന് പ്രോസിക്യൂഷനും വ്യക്തമാക്കി. പ്രതിഭാഗത്തു നിന്ന് ഇരയെ മാനസിക സമ്മര്‍ദ്ദത്തിലാക്കുന്ന ചോദ്യങ്ങളുണ്ടായി. ഇത് തടയാന്‍ കോടതി തയ്യാറായില്ല. കേസിന്റെ വിചാരണ മറ്റൊരു കോടതിയിലേക്ക് മാറ്റണമെന്നും പ്രോസിക്യൂഷന്‍ ആവശ്യപ്പെട്ടു.