നടന് ബാലയ്ക്ക് അമേരിക്കന്‍ യൂണിവേഴ്സിറ്റിയുടെ ഡോക്ടറേറ്റ്
നടന് ബാലയ്ക്ക് അമേരിക്കന്‍ യൂണിവേഴ്സിറ്റിയുടെ ഡോക്ടറേറ്റ്.
Jan 18, 2021, 18:41 IST
| 
നടന് ബാലയ്ക്ക് അമേരിക്കന്‍ യൂണിവേഴ്സിറ്റിയുടെ ഡോക്ടറേറ്റ്. ബഹുമാന സൂചകമായാണ് റോയല്‍ അമേരിക്കന്‍ യൂണിവേഴ്സിറ്റി ബാലയ്ക്ക് ഡോക്ടറേറ്റ് നല്‍കുന്നത്. 19-ാം തിയതി കോട്ടയത്ത് നടക്കുന്ന ചടങ്ങില്‍ ബിരുദദാനം നടത്തും. അമേരിക്കയില്‍ വെച്ച് നടത്തേണ്ട ചടങ്ങ് കോവിഡ് പശ്ചാച്ചലത്തില്‍ മാറ്റുകയായിരുന്നു.
ഡിസംബര്‍ 28ന് ബിരുദദാനം സംബന്ധിച്ച് ഔദ്യോഗിക അറിയിപ്പ് നല്കി. കോവിഡ് പശ്ചാത്തലത്തില്‍ രേഖകള്‍ ബാലയ്ക്ക് അയച്ചു നല്‍കുകയായിരുന്നു. ബാല ചെയ്തു വരുന്ന ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ പരിഗണിച്ചാണ് യൂണിവേഴ്സിറ്റി ഈ അംഗീകാരം നല്‍കുന്നത്. ആക്ടര്‍ ബാല ചാരിറ്റബിള്‍ ട്രസ്റ്റിന്റെ പേരില്‍ നിരവധി പേര്‍ക്ക് സഹായങ്ങള്‍ നല്കി വരുന്നുണ്ട്.