ഗോദ സംവിധായകന് ബേസില്‍ ജോസഫ് വിവാഹിതനാകുന്നു
സംവിധായകന് ബേസില്‍ ജോസഫ് വിവാഹിതനാകുന്നു. സഹപാഠിയായിരുന്ന കോട്ടയം പുതുപ്പള്ളി സ്വദേശിനി എലിസബത്ത് ആണ് വധു. ഓഗസ്റ്റ് 17ന് സുല്‍ത്താന്‍ ബത്തേരി സെന്റ്മേരീസ് ചെറിയ പള്ളിയില്‍ വെച്ച് വിവാഹം നടക്കും. 7 വര്‍ഷം നീണ്ട പ്രണയത്തിനു ശേഷമാണ് വിവഹം.
ഇത് എലിസബത്ത്. എലി എന്ന് വിളിക്കും. ഏഴ് വര്‍ഷം മുന്‍പ് തിരുവനന്തപുരം എഞ്ചിനീയറിംഗ് കോളേജ് മുതല്‍ എന്നെ സഹിക്കാന്‍ തുടങ്ങിയതാണ്. ദേ ഇപ്പൊ ജീവിത കാലം മുഴുവന്‍ സഹിച്ചോളാം എന്നും വാക്കു തന്നു. അത് കൊണ്ട് ഞങ്ങള്‍ വീട്ടുകാരോടൊക്കെ ആലോചിച്ചു ആ തീരുമാനം അങ്ങെടുത്തു. കല്യാണം. പണ്ടാരോ പറഞ്ഞ പോലെ ജീവിതത്തില്‍ സന്തോഷം മാത്രം പോരല്ലോ.. രണ്ടും കല്പിച്ച് അങ്ങ് ഇറങ്ങുകയാണ്. അനുഗ്രഹിക്കണം. എന്നാണ് ഫേസ്ബുക്കില്‍ ബേസില്‍ തന്റെ വിവാഹത്തെക്കുറിച്ച് എഴുതിയത്.
കുഞ്ഞിരാമായണം എന്ന ചിത്രത്തിലൂടെയാണ് ബേസില്‍ മലയാള സനിമയില്‍ വരവറിയിച്ചത്. രണ്ട് വര്‍ഷത്തിനു ശേഷം അടുത്തിടെ പുറത്തിറങ്ങിയ ഗോദ എന്ന ചിത്രവും സംവിധാനം ചെയ്തു. പ്രിയംവദ കാതരയാണോ, ഒരു തുണ്ട് പടം എന്നീ ഷോര്‍ട്ട് ഫിലിമുകളിലൂടെയാണ് ബേസില്‍ ശ്രദ്ധിക്കപ്പെട്ടത്. ഹോംലി മീല്‍സ് എന്ന ചിത്രത്തില്‍ അഭിനയിക്കുകയും ചെയ്തു. പിന്നീടാണ് സംവിധാന രംഗത്തേക്ക് തിരിഞ്ഞത്