ആത്മ സുഹൃത്തുക്കളുടെ അഭിനയ പാടവം വേദനിപ്പിച്ചു; സിനിമയിലെ സ്ത്രീസംഘടനയില്‍ അംഗമാകാത്തതിന്റെ കാരണം വെളിപ്പെടുത്തി ഭാഗ്യലക്ഷ്മി

സിനിമയിലെ സ്ത്രീകളുടെ സംഘടനയായ വിമന് ഇന് സിനിമ കളക്ടീവില് അംഗമാകാത്തതിന്റെ കാരണം വെളിപ്പെടുത്തി ഡബ്ബിംഗ് ആര്ട്ടിസ്റ്റും സാമൂഹ്യ പ്രവര്ത്തകയുമായ ഭാഗ്യലക്ഷ്മി. ഫേസ്ബുക്ക് പോസ്റ്റിലാണ് വിശദീകരണം. മലയാള സിനിമയില് ഒരു സ്ത്രീ സംഘടന രൂപീകരിക്കുമ്പോള് അതില് താനുണ്ടാവണമെന്ന് യാതൊരു നിര്ബന്ധവുമില്ല. താനുണ്ടാവരുതെന്നുളള നിര്ദേശം ആരെങ്കിലും നല്കിയോ എന്നും അറിയില്ല. താന് അങ്ങനെ പറഞ്ഞിട്ടുമില്ല, അങ്ങിനെ ചിന്തിക്കാനും വാദിക്കാനും മാത്രം ഒരു വിഡ്ഢിയുമല്ല താനെന്ന് ഭാഗ്യലക്ഷ്മി പറയുന്നു.
 | 

ആത്മ സുഹൃത്തുക്കളുടെ അഭിനയ പാടവം വേദനിപ്പിച്ചു; സിനിമയിലെ സ്ത്രീസംഘടനയില്‍ അംഗമാകാത്തതിന്റെ കാരണം വെളിപ്പെടുത്തി ഭാഗ്യലക്ഷ്മി

സിനിമയിലെ സ്ത്രീകളുടെ സംഘടനയായ വിമന്‍ ഇന്‍ സിനിമ കളക്ടീവില്‍ അംഗമാകാത്തതിന്റെ കാരണം വെളിപ്പെടുത്തി ഡബ്ബിംഗ് ആര്‍ട്ടിസ്റ്റും സാമൂഹ്യ പ്രവര്‍ത്തകയുമായ ഭാഗ്യലക്ഷ്മി. ഫേസ്ബുക്ക് പോസ്റ്റിലാണ് വിശദീകരണം. മലയാള സിനിമയില്‍ ഒരു സ്ത്രീ സംഘടന രൂപീകരിക്കുമ്പോള്‍ അതില്‍ താനുണ്ടാവണമെന്ന് യാതൊരു നിര്‍ബന്ധവുമില്ല. താനുണ്ടാവരുതെന്നുളള നിര്‍ദേശം ആരെങ്കിലും നല്‍കിയോ എന്നും അറിയില്ല. താന്‍ അങ്ങനെ പറഞ്ഞിട്ടുമില്ല, അങ്ങിനെ ചിന്തിക്കാനും വാദിക്കാനും മാത്രം ഒരു വിഡ്ഢിയുമല്ല താനെന്ന് ഭാഗ്യലക്ഷ്മി പറയുന്നു.

ഇതില്‍ താനുണ്ടെങ്കിലും ഇല്ലെങ്കിലും അത്ഭുതമൊന്നും സംഭവിക്കില്ല. ഈ സംഘടനയില്‍ ഇല്ലാത്തത് കൊണ്ട് തനിക്കോ ആ സംഘടനക്കോ യാതൊരു നഷ്ടവുമില്ല. താന്‍ അംഗമല്ലാത്ത വേറേയും സംഘടനയുണ്ട് മലയാള സിനിമയില്‍. എന്ന് കരുതി ആ സംഘടനക്ക് എന്തെങ്കിലും ആരുടെയെങ്കിലും നിര്‍ദേശമുണ്ടെന്ന് അര്‍ത്ഥമില്ല. സ്വന്തം സംരക്ഷണവും അവകാശവും ഒരു സംഘടനയുമില്ലാതിരുന്ന കാലത്ത് സ്വയം നേടിയെടുത്തവളാണ് താനെന്നും ഭാഗ്യലക്ഷ്മി പറയുന്നു.

ഈ സംഘടന രൂപീകരിച്ച വിവരം പോലും മാധ്യമങ്ങള്‍ വഴിയാണ് അറിയുന്നത്. എന്തുകൊണ്ട് നിങ്ങളെ അവിടെ കണ്ടില്ല എന്ന് മാധ്യമങ്ങള്‍ വിളിച്ചു ചോദിച്ചപ്പോള്‍ അറിയില്ല എന്നേ അന്നും ഇന്നും പറയുന്നുള്ളു. തന്നെ അറിയിക്കേണ്ട കാര്യവുമില്ല. ആ നിമിഷവും ഈ സംഘടനയിലെ ഒരു വ്യക്തി തന്റെ അടുത്ത് ഇരിക്കുന്നുണ്ടായിരുന്നുവന്ന് ഭാഗ്യലക്ഷ്മി വെൡപ്പെടുത്തി.

സംഘടന രൂപീകരിച്ച ദിവസവും അതിന്റെ തലേന്നും നടന്ന സൗഹൃദ സംഭാഷണത്തില്‍ ഈ സംഘടനയിലെ അംഗങ്ങളായ തന്റെ ആത്മ സുഹൃത്തുക്കളെന്ന് ഞാന്‍ കരുതിയിരുന്ന നാല് പേരുടെ അഭിനയ പാടവം അത്ഭുതപ്പെടുത്തി, വേദനിപ്പിച്ചു എന്നത് നേര്. സുഹൃത്തുക്കളാവുമ്പോ നമ്മള്‍ വിളിച്ച് ചോദിക്കുമല്ലോ. അതിനവര്‍ തന്ന വിശദീകരണം നല്ല തമാശയായിരുന്നു. അത് പറയാന്‍ ആഗ്രഹിക്കുന്നില്ലെന്നും പോസ്റ്റില്‍ ഭാഗ്യലക്ഷ്മി വ്യക്തമാക്കി.

പോസ്റ്റ് ഇങ്ങനെ

കുറേ ദിവസമായി കേള്‍ക്കുന്നു വിമെന്‍ കളക്ടീവ് ഇന്‍ സിനിമ (WCC)
എന്ന സംഘടനയില്‍ ഞാനില്ലാത്തതിന്റേയോ എന്നെ ചേര്‍ക്കാത്തതിന്റേയോ പരാമര്‍ശങ്ങളും വിമര്‍ശനങ്ങളുമൊക്കെ. മറുപടി പറഞ്ഞ് മടുത്തു. ഓരോരുത്തര്‍ക്കും തനിത്തനിയെ മറുപടി പറയുന്നതിലും നല്ലതല്ലേ ഈ പോസ്റ്റ്. ഇതോടു കൂടി ഈ വിഷയം തീരുമല്ലോ.(?)

ആദ്യമേ പറയട്ടെ
മലയാള സിനിമയില്‍ ഒരു സ്ത്രീ സംഘടന രൂപീകരിക്കുമ്പോള്‍ അതില്‍ ഞാനുണ്ടാവണമെന്ന് യാതൊരു നിര്‍ബന്ധവുമില്ല. ഞാനുണ്ടാവരുതെന്നുളള നിര്‍ദേശം ആരെങ്കിലും നല്‍കിയോ എന്നും എനിക്കറിയില്ല. ഞാനങ്ങനെ പറഞ്ഞിട്ടുമില്ല, അങ്ങിനെ ചിന്തിക്കാനും വാദിക്കാനും മാത്രം ഞാനൊരു വിഡ്ഡിയുമല്ല. ഇതില്‍ ഞാനുണ്ടെങ്കിലും ഇല്ലെങ്കിലും അത്ഭുതമൊന്നും സംഭവിക്കില്ല. ഈ സംഘടനയില്‍ ഞാനില്ലാത്തത് കൊണ്ട് എനിക്കോ ആ സംഘടനക്കോ യാതൊരു നഷ്ടവുമില്ല. ഞാനംഗമല്ലാത്ത വേറേയും സംഘടനയുണ്ട് മലയാള സിനിമയില്‍.

എന്ന് കരുതി ആ സംഘടനക്ക് എന്തെങ്കിലും ആരുടെയെങ്കിലും നിര്‍ദേശമുണ്ടെന്ന് അര്‍ത്ഥമില്ല. എന്റെ സംരക്ഷണവും അവകാശവും ഒരു സംഘടനയുമില്ലാതിരുന്ന കാലത്ത് ഞാന്‍ സ്വയം നേടിയെടുത്തവളാണ്. ഈ സംഘടന രൂപീകരിച്ച വിവരം പോലും മാധ്യമങ്ങള്‍ വഴിയാണ് ഞാനറിയുന്നത്. അന്ന് മാധ്യമങ്ങള്‍ മുഴുവന്‍ എന്നെ വിളിച്ച് എന്ത്‌കൊണ്ട് നിങ്ങളെ കണ്ടില്ല അവിടെ എന്ന് ചോദിച്ചപ്പോള്‍ എനിക്കറിയില്ല എന്നേ അന്നും ഇന്നും ഞാന്‍ പറയുന്നുളളു.എന്നെ അറിയിക്കേണ്ട കാര്യവുമില്ല. ആ നിമിഷവും ഈ സംഘടനയിലെ ഒരു വ്യക്തി എന്റെ അടുത്ത് ഇരിക്കുന്നുണ്ടായിരുന്നു.

പക്ഷേ സംഘടന രൂപീകരിച്ച ദിവസവും അതിന്റെ തലേന്നും നടന്ന സൗഹൃദ സംഭാഷണത്തില്‍ ഈ സംഘടനയിലെ അംഗങ്ങളായ എന്റെ ആത്മ സുഹൃത്തുക്കളെന്ന് ഞാന്‍ കരുതിയിരുന്ന നാല് പേരുടെ അഭിനയ പാടവം എന്നെ അത്ഭുതപ്പെടുത്തി, വേദനിപ്പിച്ചു എന്നത് നേര്. സുഹൃത്തുക്കളാവുമ്പോ നമ്മള്‍ വിളിച്ച് ചോദിക്കുമല്ലോ.

അതിനവര്‍ തന്ന വിശദീകരണം നല്ല തമാശയായിരുന്നു. അത് ഞാന്‍ ഇവിടെ പറയാന്‍ ആഗ്രഹിക്കുന്നില്ല. ഇതോടു കൂടി WCCയും ഭാഗ്യലക്ഷ്മിയും എന്ന വിവാദവും പരാമര്‍ശങ്ങളും ഒന്നവസാനിപ്പിക്കണേ. ഇങ്ങനെയൊരു വിമര്‍ശനം(വിവാദം) നില നില്‍ക്കുന്നിടത്തോളം ഒരു സാധാരണ വ്യക്തിയെന്ന നിലക്കുളള അഭിപ്രായം പോലും ഞാന്‍ പറയുമ്പോള്‍ തെറ്റിദ്ധരിക്കപ്പെടുന്നു.