‘ഇത്തരക്കാരുടെ മാനസികാവസ്ഥ എന്താണെന്ന് അറിയില്ല, എന്തുതന്നെ ആയാലും ഇറ്റ്‌സ് നോട്ട് കൂള്‍’; ഭാവന പറയുന്നു, വീഡിയോ

സോഷ്യല് മീഡിയ അതിക്രമങ്ങള്ക്കെതിരെ ഭാവന.
 | 
‘ഇത്തരക്കാരുടെ മാനസികാവസ്ഥ എന്താണെന്ന് അറിയില്ല, എന്തുതന്നെ ആയാലും ഇറ്റ്‌സ് നോട്ട് കൂള്‍’; ഭാവന പറയുന്നു, വീഡിയോ

സോഷ്യല്‍ മീഡിയ അതിക്രമങ്ങള്‍ക്കെതിരെ ഭാവന. സോഷ്യല്‍ മീഡിയയില്‍ ഒരു പ്രൊഫൈല്‍ ഉണ്ടാക്കി മറ്റുള്ളവരെ വിഷമിപ്പിക്കുന്ന വിധത്തില്‍ പറയുകയും കമന്റുകള്‍ ചെയ്യുകയും ചെയ്യുന്നവരുടെ മാനസികാവസ്ഥ അറിയില്ല. എന്തുതന്നെ ആയാലും ഇറ്റ്‌സ് നോട്ട് കൂള്‍ എന്ന് ഭാവന പറയുന്നു. ഡബ്ല്യുസിസിയുടെ സൈബര്‍ അതിക്രമങ്ങള്‍ക്ക് എതിരായ സൈബറിടം ഞങ്ങളുടെയും ഇടം എന്ന ക്യാംപെയിനിലെ അവസാന വീഡിയോയിലാണ് ഭാവന തന്റെ നിലപാട് വ്യക്തമാക്കിയത്.

സോഷ്യല്‍ മീഡിയയില്‍ ഒരു പ്രൊഫൈലുണ്ടാക്കി മറ്റുള്ളവരെ വിഷമിപ്പിക്കുന്ന രീതിയില്‍ എന്തെങ്കിലും പറയുക. അല്ലെങ്കില്‍ ഒരു കമന്റിടുക. സ്ത്രീകള്‍ക്കെതിരെയാണ് ഇത്തരത്തിലുള്ള ഓണ്‍ലൈന്‍ അതിക്രമം നമ്മള്‍ കൂടുതലും കണ്ടുവരുന്നത്. ഞാന്‍ എന്തുവേണമെങ്കിലും പറയും എന്നെയാരും കണ്ടുപിടിക്കില്ല എന്നുള്ളതാണോ അതോ, ഞാനിത് പറയുന്നത് വഴി കുറച്ച് അറ്റന്‍ഷന്‍ കിട്ടട്ടെ എന്നതാണോ ഇത്തരത്തിലുള്ള ആള്‍ക്കാരുടെ മെന്റാലിറ്റി എന്നറിയില്ല. അത് എന്ത് തന്നെയാണെങ്കിലും ഇറ്റ്സ് നോട്ട് കൂള്‍. എന്ന് ഭാവന പറഞ്ഞു.

വീഡിയോ കാണാം