കൊറോണ ഭീഷണി; ബിഗ് ബോസ് മലയാളം സീസണ്‍ 2 അവസാനിപ്പിക്കുന്നു?

കോവിഡ് 19 രോഗബാധയുടെ പശ്ചാത്തലത്തില് ഏഷ്യാനെറ്റ് സംപ്രേഷണംം ചെയ്യുന്ന ബിഗ് ബോസ് മലയാളം സീസണ് 2 അവസാനിപ്പിക്കുന്നതായി സൂചന.
 | 
കൊറോണ ഭീഷണി; ബിഗ് ബോസ് മലയാളം സീസണ്‍ 2 അവസാനിപ്പിക്കുന്നു?

ചെന്നൈ: കോവിഡ് 19 രോഗബാധയുടെ പശ്ചാത്തലത്തില്‍ ഏഷ്യാനെറ്റ് സംപ്രേഷണംം ചെയ്യുന്ന ബിഗ് ബോസ് മലയാളം സീസണ്‍ 2 അവസാനിപ്പിക്കുന്നതായി സൂചന. റിയാലിറ്റി ഷോയുടെ നിര്‍മാതാക്കളായ എന്‍ഡമോള്‍ ഷൈന്‍ തങ്ങളുടെ പ്രവര്‍ത്തനങ്ങള്‍ നിര്‍ത്തിവെക്കുന്നതായി സോഷ്യല്‍ മീഡിയയിലൂടെ അറിയിച്ചു. ഇനിയൊരു അറിയിപ്പുണ്ടാകുന്നതു വരെ അഡ്മിനിസ്‌ട്രേറ്റീവ്, പ്രൊഡക്ഷന്‍ വിഭാഗങ്ങളുടെ പ്രവര്‍ത്തനം നിര്‍ത്തി വെക്കുകയാണെന്നാണ് നിര്‍മാതാക്കള്‍ അറിയിച്ചിരിക്കുന്നത്.

എന്നാല്‍ ബിഗ് ബോസ് നിര്‍ത്തുന്നതായി ഔദ്യോഗിക അറിയിപ്പുകളൊന്നും നല്‍കിയിട്ടില്ല. പ്രവര്‍ത്തനങ്ങള്‍ താല്‍ക്കാലികമായാണ് നിര്‍ത്തിവെക്കുന്നതെന്നും നിര്‍മാതാക്കള്‍ വ്യക്തമാക്കിയിട്ടുണ്ട്. ബിഗ്‌ബോസ് ഷോയുടെ അണിയറയില്‍ 300 ഓളം പേര്‍ പ്രവര്‍ത്തിക്കുന്നുണ്ട്. ഇവരുടെയും മത്സരാര്‍ത്ഥികളുടെയും സുരക്ഷയെ കരുതിയാണ് നീക്കമെന്നാണ് വിശദീകരണം.

ഇതുവരെ കമ്പനിയില്‍ ആര്‍ക്കും രോഗം സ്ഥിരീകരിച്ചിട്ടില്ലെന്നും കൊറോണ വൈറസിന്റെ വ്യാപനം തടയാനുള്ള സര്‍ക്കാരിന്റെ ജാഗ്രതാ നിര്‍ദേശങ്ങള്‍ക്ക് പിന്തുണ പ്രഖ്യാപിച്ചുകൊണ്ടാണ് തീരുമാനമെന്നും കമ്പനി വിശദീകരിക്കുന്നു. മലയാളം ബിഗ് ബോസിന്റെ രണ്ടാം സീസണ്‍ തുടക്കം മുതല്‍ മത്സരാര്‍ത്ഥികള്‍ക്ക് രോഗങ്ങള്‍ ബാധിക്കുന്നത് വാര്‍ത്തയായിരുന്നു.