മഹേഷ് നാരായണന്റെ ഫഹദ് ഫാസില്‍ ചിത്രം ‘സീ യൂ സൂണ്‍’ ഒടിടി റിലീസ് ചെയ്യും
ടേക്ക് ഓഫ് സംവിധായകന് മഹേഷ് നാരായണന് സംവിധാനം ചെയ്യുന്ന ഫഹദ് ഫാസില്‍ ചിത്രം 'സീ യൂ സൂണ്‍' ഒടിടി റിലീസിന് ഒരുങ്ങുന്നു
Aug 21, 2020, 15:49 IST
| 
ടേക്ക് ഓഫ് സംവിധായകന് മഹേഷ് നാരായണന് സംവിധാനം ചെയ്യുന്ന ഫഹദ് ഫാസില്‍ ചിത്രം ‘സീ യൂ സൂണ്‍’ ഒടിടി റിലീസിന് ഒരുങ്ങുന്നു. സെപ്റ്റംബര്‍ ഒന്നിന് ചിത്രം ആമസോണ്‍ പ്രൈമില്‍ എത്തും. ചിത്രത്തിന്റെ ട്രെയിലര്‍ ഉടന്‍ പുറത്തിറങ്ങും.
ലോക്ക് ഡൗണ്‍ കാലത്ത് ഐഫോണില്‍ ചിത്രീകരിച്ച ചിത്രമാണ് ഇത്. സിനിമയില്‍ പുതിയൊരു ഫോര്‍മാറ്റ് കൊണ്ടുവരാനാകുമോ എന്ന പരീക്ഷണമാണ് ഇതെന്ന് സംവിധായകന് മഹേഷ് നാരായണന് പറഞ്ഞിരുന്നു.
ഫഹദ് ഫാസിലിന്റെ കൊച്ചിയിലെ ഫ്ളാറ്റിലാണ് ചിത്രത്തിന്റെ ഏറിയ പങ്കും ചിത്രീകരിച്ചിരിക്കുന്നത്. ദര്‍ശന രാജേന്ദ്രന്, റോഷന് മാത്യു തുടങ്ങിയവരാണ് മറ്റു താരങ്ങള്‍.