ശ്രീവിദ്യയുടെ സ്വത്ത് ഏറ്റെടുക്കാനാവില്ലെന്ന് സർക്കാർ ഹൈക്കോടതിയിൽ

നടി ശ്രീവിദ്യയുടെ സ്വത്ത് ഏറ്റെടുക്കാനാവില്ലെന്ന് സർക്കാർ ഹൈക്കോടതിയിൽ സത്യവാങ്മൂലം നൽകി. ശ്രീവിദ്യയുടെ സ്വത്തുക്കൾ സർക്കാരിന് കൈമാറാൻ നടപടികൾ സ്വീകരിക്കണമെന്നാവശ്യപ്പെട്ട് കെ.ബി ഗണേഷ്കുമാർ എം.എൽ.എയാണ് കോടതിയെ സമീപിച്ചത്.
 | 

ശ്രീവിദ്യയുടെ സ്വത്ത് ഏറ്റെടുക്കാനാവില്ലെന്ന് സർക്കാർ ഹൈക്കോടതിയിൽ

കൊച്ചി: നടി ശ്രീവിദ്യയുടെ സ്വത്ത് ഏറ്റെടുക്കാനാവില്ലെന്ന് സർക്കാർ ഹൈക്കോടതിയിൽ സത്യവാങ്മൂലം നൽകി. ശ്രീവിദ്യയുടെ സ്വത്തുക്കൾ സർക്കാരിന് കൈമാറാൻ നടപടികൾ സ്വീകരിക്കണമെന്നാവശ്യപ്പെട്ട് കെ.ബി ഗണേഷ്‌കുമാർ എം.എൽ.എയാണ് കോടതിയെ സമീപിച്ചത്. ഹിന്ദു പിന്തുടർച്ചാവകാശ നിയമ പ്രകാരം ഗണേഷ്‌കുമാറിനു ലഭിച്ച സ്വത്തുക്കളുടെ അവകാശം സർക്കാരിനോ മൂന്നാമതൊരാൾക്കോ കൈമാറാനാവില്ലെന്നും സത്യവാങ്മൂലത്തിൽ പറയുന്നു.

ഗണേഷ് കുമാറിന് സ്വത്തുക്കളുടെ ചുമതല ഒഴിയണമെങ്കിൽ സ്വത്ത് ശ്രീവിദ്യയുടെ ഏറ്റവും അടുത്ത ബന്ധുവിനു കൈമാറണം. സ്വത്ത് വിറ്റ് ബാധ്യതകൾ തീർക്കുന്നതിനും സൊസൈറ്റിക്കു നൽകുന്നതിനും തടസമില്ല. സ്വത്ത് സർക്കാരിനു കൈമാറാൻ നടപടികൾ സ്വീകരിക്കണമെന്ന ഗണേഷ് കുമാറിന്റെ ആവശ്യം അംഗീകരിക്കാനാവില്ലെന്നും സത്യവാങ്മൂലം പറയുന്നു.

2006 ഓഗസ്റ്റ് 17നാണ് വിൽപത്രം തിരുവനന്തപുരം ശാസ്തമംഗലം രജിസ്ട്രാർ ഓഫീസിൽ രജിസ്റ്റർ ചെയ്തത്. സ്വത്ത് കൈകാര്യം ചെയ്യാൻ വിൽപത്രത്തിലൂടെ ഗണേഷ് കുമാറിനെയാണ് ശ്രീവിദ്യ ചുമതലപ്പെടുത്തിയത്.