വിജയ് യേശുദാസിന്റെ കാര്‍ ദേശീയപാതയില്‍ അപകടത്തില്‍ പെട്ടു

വിജയ് യേശുദാസിന്റെ കാര് ദേശീയപാതയില് അപകടത്തില് പെട്ടു.
 | 
വിജയ് യേശുദാസിന്റെ കാര്‍ ദേശീയപാതയില്‍ അപകടത്തില്‍ പെട്ടു

കൊച്ചി: വിജയ് യേശുദാസിന്റെ കാര്‍ ദേശീയപാതയില്‍ അപകടത്തില്‍ പെട്ടു. തിങ്കളാഴ്ച രാത്രി പതിനൊന്നരയോടെയായിരുന്നു അപകടം. തുറവൂര്‍ ജംഗ്ഷനില്‍ വെച്ച് മറ്റൊരു കാറുമായി കൂട്ടിയിടിക്കുകയായിരുന്നു. അപകടത്തില്‍ രണ്ട് കാറുകളുടെയും മുന്‍ഭാഗം തകര്‍ന്നു. ആര്‍ക്കും പരിക്കില്ല.

തിരുവനന്തപുരത്തു നിന്ന് കൊച്ചിയിലേക്കുള്ള യാത്രാമധ്യേയായിരുന്നു അപകടമുണ്ടായത്. വിജയ് യേശുദാസ് ആയിരുന്നു കാര്‍ ഓടിച്ചിരുന്നത്. തൈക്കാട്ടുശേരി ഭാഗത്തു നിന്ന് ദേശീയപാതയിലേക്ക് കയറിയ കാറില്‍ വിജയ് ഓടിച്ചിരുന്ന കാര്‍ ഇടിക്കുകയായിരുന്നു. കുത്തിയതോട് പോലീസ് മേല്‍ നടപടികള്‍ സ്വീകരിച്ചു.