ദിലീപിന്റെ മൾട്ടിപ്ലക്‌സ് സമുച്ചയം പുറമ്പോക്കിലെന്ന്; കേസ് ഹൈക്കോടതിക്ക് മുന്നിൽ

നടൻ ദിലീപിന്റെ ചാലക്കുടിയിലെ ഡി സിനിമാസ് എന്ന തിയേറ്റർ സമുച്ചയത്തിനെതിരേ പരാതി. സർക്കാർ വക പുറമ്പോക്ക് ഭൂമിയിലാണ് കെട്ടിടം നിർമിച്ചിരിക്കുന്നതെന്ന് ആരോപിച്ച് കെസി സന്തോഷ് എന്ന അഭിഭാഷകനാണ് ഹൈക്കോടതിയിൽ പരാതി നൽകിയിരിക്കുന്നത്. തിയേറ്റർ നിർമിച്ച ഭൂമി കൊച്ചി രാജകുടുംബത്തിന്റേതായിരുന്നു എന്നും പിന്നീട് ഊട്ടുപുര പറമ്പ് എന്ന പേരിൽ മിച്ചഭൂമിയായി സർക്കാർ രേഖകളിൽ ഉൾപ്പെടുത്തിയതുമാണെന്നും പരാതിയിൽ പറയുന്നു
 | 

ദിലീപിന്റെ മൾട്ടിപ്ലക്‌സ് സമുച്ചയം പുറമ്പോക്കിലെന്ന്; കേസ് ഹൈക്കോടതിക്ക് മുന്നിൽ

കൊച്ചി: നടൻ ദിലീപിന്റെ ചാലക്കുടിയിലെ ഡി സിനിമാസ് എന്ന തിയേറ്റർ സമുച്ചയത്തിനെതിരേ പരാതി. സർക്കാർ വക പുറമ്പോക്ക് ഭൂമിയിലാണ് കെട്ടിടം നിർമിച്ചിരിക്കുന്നതെന്ന് ആരോപിച്ച് കെസി സന്തോഷ് എന്ന അഭിഭാഷകനാണ് ഹൈക്കോടതിയിൽ പരാതി നൽകിയിരിക്കുന്നത്. തിയേറ്റർ നിർമിച്ച ഭൂമി കൊച്ചി രാജകുടുംബത്തിന്റേതായിരുന്നു എന്നും പിന്നീട് ഊട്ടുപുര പറമ്പ് എന്ന പേരിൽ മിച്ചഭൂമിയായി സർക്കാർ രേഖകളിൽ ഉൾപ്പെടുത്തിയതുമാണെന്നും പരാതിയിൽ പറയുന്നു.

1964ലെ ഉത്തരവ് പ്രകാരം ഭൂമി രാജകുടുംബത്തിനോ സർക്കാരിനോ മാത്രം ഉപയോഗിക്കാനുകകയുള്ളുവെന്നും പരാതിയിൽ പറയുന്നു. 2006 ൽ ഈ ഭൂമിയിൽ നിന്നും 92.9 സെന്റ് ഭൂമി നടൻ ദിലീപ് വാങ്ങിയതായി രേഖയുണ്ട്. ബിജു ഫിലിപ് , അഗസ്റ്റിൻ, പോൾ, സജി എന്നിവരിൽ നിന്നാണ് അദ്ദേഹം ഭൂമി വാങ്ങിയിരിക്കുന്നത്. 2013ൽ തന്നെ ഇതിനെതിരെ തൃശൂർ കലക്ടർക്ക് പരാതി നൽകിയിരുന്നു. എന്നാൽ ദിലീപിന്റെ കൈവശമുള്ളത് പുറംപോക്ക് ഭൂമിയല്ലെന്ന് കലക്ടർ ഉത്തരവിട്ടു. ഇതിനെ തുടർന്നാണ് പരാതിക്കാരൻ ഹൈക്കോടതിയെ സമീപിച്ചത്.