കോവിഡ് പ്രോട്ടോക്കാള്‍ ലംഘനം; മമ്മൂട്ടിക്കും പിഷാരടിക്കും എതിരെ കേസെടുത്ത് പോലീസ്

മമ്മൂട്ടിക്കും പിഷാരടിക്കും എതിരെ പോലീസ് കേസ്.
 | 
കോവിഡ് പ്രോട്ടോക്കാള്‍ ലംഘനം; മമ്മൂട്ടിക്കും പിഷാരടിക്കും എതിരെ കേസെടുത്ത് പോലീസ്

കോഴിക്കോട്: മമ്മൂട്ടിക്കും പിഷാരടിക്കും എതിരെ പോലീസ് കേസ്. കോവിഡ് പ്രോട്ടോക്കോള്‍ ലംഘനത്തിനാണ് ഇവര്‍ക്കെതിരെ എലത്തൂര്‍ പോലീസ് കേസെടുത്തതെന്ന് ദേശാഭിമാനി റിപ്പോര്‍ട്ട് ചെയ്യുന്നു. മെയ്ത്ര ആശുപത്രിയില്‍ റോബോട്ടിക് സന്ധിമാറ്റിവെക്കല്‍ ശസ്ത്രക്രിയാ വിഭാഗത്തിന്റെ ഉദ്ഘാടനത്തിന് ആള്‍ക്കൂട്ടം ഉണ്ടാക്കിയതിനാണ് കേസ്.

ചൊവ്വാഴ്ചയായിരുന്നു ഉദ്ഘാടനം. ഇതിന് ശേഷം ആശുപത്രിയുടെ ഇന്റന്‍സീവ് കെയര്‍ ബ്ലോക്കില്‍ ഇരുവരും സന്ദര്‍ശനം നടത്തിയിരുന്നു. ഇത് ആള്‍ക്കൂട്ടം ഉണ്ടാക്കിയെന്നാണ് കേസ്. ഉദ്ഘാടന ചടങ്ങ് പ്രോട്ടോക്കോള്‍ പാലിച്ചാണ് നടന്നത്. ഇതിന് ശേഷം ആള്‍ക്കൂട്ടമുണ്ടാകുകയും ജനങ്ങള്‍ താരങ്ങള്‍ക്ക് ചുറ്റും കൂടുകയും ചെയ്തുവെന്നാണ് റിപ്പോര്‍ട്ട്.

ആശുപത്രിയില്‍ 300 ഓളം പേര്‍ കൂട്ടം കൂടിയെന്നാണ് പോലീസ് അറിയിക്കുന്നത്. സിനിമാ നിര്‍മാതാവ് ആന്റോ ജോസഫ്, ആശുപത്രി മാനേജ്‌മെന്റ് എന്നിവര്‍ക്കെതിരെയും കേസെടുത്തിട്ടുണ്ട്.