കാ ബോഡി സ്‌കേപ്‌സിന് പ്രദര്‍ശനാനുമതിയില്ല; സ്വവര്‍ഗ ലൈംഗികതയെ മഹത്വവല്‍ക്കരിക്കുന്നുവെന്ന് സെന്‍സര്‍ ബോര്‍ഡ്

മലയാള ചിത്രമായ കാ ബോഡി സ്കേപ്സിന് പ്രദര്ശനാനുമതി നല്കാന് കഴിയില്ലെന്ന് സെന്ട്രല് ബോര്ഡ് ഓഫ് ഫിലിം സര്ട്ടിഫിക്കേഷന്. സ്വവര്ഗ ലൈംഗികതയെ മഹത്വവല്ക്കരിക്കുന്നുവെന്നാണ് ബോര്ഡ് ഇതിനു നല്കുന്ന വിശദീകരണം. മുസ്ലീം സ്ത്രീ കഥാപാത്രം സ്വയംഭോഗം ചെയ്യുന്നതത് ചിത്രത്തിലുണ്ടെന്നും ഹിന്ദു മതത്തെ അവഹേളിക്കുകയാണ് ചിത്രമെന്നും ബോര്ഡ് പറയുന്നു.
 | 

കാ ബോഡി സ്‌കേപ്‌സിന് പ്രദര്‍ശനാനുമതിയില്ല; സ്വവര്‍ഗ ലൈംഗികതയെ മഹത്വവല്‍ക്കരിക്കുന്നുവെന്ന് സെന്‍സര്‍ ബോര്‍ഡ്

തിരുവനന്തപുരം: മലയാള ചിത്രമായ കാ ബോഡി സ്‌കേപ്‌സിന് പ്രദര്‍ശനാനുമതി നല്‍കാന്‍ കഴിയില്ലെന്ന് സെന്‍ട്രല്‍ ബോര്‍ഡ് ഓഫ് ഫിലിം സര്‍ട്ടിഫിക്കേഷന്‍. സ്വവര്‍ഗ ലൈംഗികതയെ മഹത്വവല്‍ക്കരിക്കുന്നുവെന്നാണ് ബോര്‍ഡ് ഇതിനു നല്‍കുന്ന വിശദീകരണം. മുസ്ലീം സ്ത്രീ കഥാപാത്രം സ്വയംഭോഗം ചെയ്യുന്നതത് ചിത്രത്തിലുണ്ടെന്നും ഹിന്ദു മതത്തെ അവഹേളിക്കുകയാണ് ചിത്രമെന്നും ബോര്‍ഡ് പറയുന്നു.

ചിത്രത്തിലെ കഥാപാത്രങ്ങള്‍ മോശം ഭാഷയാണ് ഉപയോഗിക്കുന്നതെന്നും സര്‍ട്ടിഫിക്കറ്റ് നിഷേധിച്ചുകൊണ്ട് സംവിധായകന്‍ ജയന്‍ ചെറിയാന് നല്‍കിയ കത്തില്‍ ബോര്‍ഡ് പറയുന്നു. തിരുവനന്തപുരത്തെ ബോര്‍ഡിന്റെ റീജിയണല്‍ ഓഫീസറായ എ.പ്രതിഭയാണ് ഉത്തരവ് നല്‍കിയത്. ചിത്രത്തിന് സര്‍ട്ടിഫിക്കറ്റ് നല്‍കുന്നതിനായി നിയോഗിച്ച പുനഃപരിശോധനാ സമിതി ഏകകണ്ഠമായി അപേക്ഷ നിരസിക്കുകയായിരുന്നു.

കാ ബോഡി സ്‌കേപ്‌സിന് പ്രദര്‍ശനാനുമതിയില്ല; സ്വവര്‍ഗ ലൈംഗികതയെ മഹത്വവല്‍ക്കരിക്കുന്നുവെന്ന് സെന്‍സര്‍ ബോര്‍ഡ്

തന്റെ ശവപ്പെട്ടിയിലെ അവസാനത്തെ ആണിയാണ് സിബിഎഫ്‌സി ചെയര്‍മാന്‍ പഹ്ലജ് നിഹലാനി അടിച്ചിരിക്കുന്നതെന്നായിരുന്നു ഇതേക്കുറിച്ച് സംവിധായകന്‍ പ്രതികരിച്ചത്. ബോര്‍ഡിനെതിരെ കോടതിയെ സമീപിക്കാനാണ് പദ്ധതിയെന്നും ജയന്‍ ചെറിയാന്‍ ഫേസ്ബുക്കില്‍ പ്രതികരിച്ചു.