നടിയുടെ വസ്ത്രം വലിച്ചുകീറിയെന്ന് പരാതി; സിനിമയുടെ സിഡി കോടതിയില്‍

ചിത്രീകരണം പൂര്ത്തിയായ ദൈവം സാക്ഷി എന്ന സിനിമയുടെ സിഡി കോടതിയിലെത്തി. ഷൂട്ടിംഗിനിടെ നടിയുടെ വസ്ത്രം വലിച്ചുകീറിയെന്ന സംവിധായകന് കൂടിയായ നായകന് വലിച്ചുകീറിയെന്ന ആരോപണത്തെത്തുടര്ന്നാണിത്.
 | 

നടിയുടെ വസ്ത്രം വലിച്ചുകീറിയെന്ന് പരാതി; സിനിമയുടെ സിഡി കോടതിയില്‍

കൊച്ചി: ചിത്രീകരണം പൂര്‍ത്തിയായ ദൈവം സാക്ഷി എന്ന സിനിമയുടെ സിഡി കോടതിയിലെത്തി. ഷൂട്ടിംഗിനിടെ നടിയുടെ വസ്ത്രം വലിച്ചുകീറിയെന്ന സംവിധായകന്‍ കൂടിയായ നായകന്‍ വലിച്ചുകീറിയെന്ന ആരോപണത്തെത്തുടര്‍ന്നാണിത്.

ഷൂട്ടിംഗിനിടെ വസ്ത്രം വലിച്ചുകീറിയെന്നും ഇത് സിനിമയ്ക്കായി ചിത്രീകരിച്ചെന്നും കാണിച്ച് സിനിമയില്‍ അഭിനയിച്ച ഒരു നടി കോടതിയെ സമീപിച്ചതോടെയാണ് പ്രശ്‌നങ്ങളുടെ തുടക്കം. എന്നാല്‍ ഇത് തിരക്കഥയില്‍ എഴുതിയിരുന്ന സീനാണെന്നും നടി സമ്മതിച്ചതുമാണെന്നാണ് സംവിധായകന്‍ സ്‌നേഹജിത്തിന്റെ വാദം. സ്റ്റുഡിയോയിലെത്തി ഹാര്‍ഡ് ഡിസ്‌ക് കൈവശപ്പെടുത്തിയതിന് നേരത്തെ പോലീസ് സംവിധായകനെ കസ്റ്റഡിയിലെടുത്തിരുന്നു. ഹാര്‍ഡ് ഡിസ്‌ക് സംവിധായകന് തിരിച്ചുല്‍കാന്‍ കോടതി ഉത്തരവിട്ടു.

മെയ് മാസമാണ് കേസിനാസ്പദമായ സംഭവം നടക്കുന്നത്. തൊടുപുഴയിലെ പടിഞ്ഞാറേ കോടിക്കുളത്തുള്ള വിദേശമലയാളിയുടെ വീട്ടില്‍ രാത്രി നടന്ന ചിത്രീകരണത്തിനിടെ സ്‌നേഹജിത്ത് നടിയുടെ വസ്ത്രം കീറിയെന്നാണ് പരാതി. റിയാലിറ്റിക്ക് വേണ്ടിയാണ് വസ്ത്രം കീറിയതെന്ന് സംവിധായകന്‍ പറഞ്ഞു. അതേസമയം തിരക്കഥയില്‍ വസ്ത്രം കീറുന്ന സീന്‍ ഇല്ലായിരുന്നെന്ന് നടി പറഞ്ഞു.