അന്‍വര്‍ റഷീദിന്റെ ട്രാന്‍സ് സെന്‍സര്‍ കുരുക്കില്‍; 17 മിനിറ്റ് മുറിച്ചുമാറ്റാന്‍ നിര്‍ദേശം

ഉസ്താദ് ഹോട്ടലിന് ശേഷം അന്വര് റഷീദ് സംവിധാനം ചെയ്യുന്ന ട്രാന്സ് എന്ന ചിത്രം സെന്സര് കുരുക്കില്
 | 
അന്‍വര്‍ റഷീദിന്റെ ട്രാന്‍സ് സെന്‍സര്‍ കുരുക്കില്‍; 17 മിനിറ്റ് മുറിച്ചുമാറ്റാന്‍ നിര്‍ദേശം

തിരുവനന്തപുരം: ഉസ്താദ് ഹോട്ടലിന് ശേഷം അന്‍വര്‍ റഷീദ് സംവിധാനം ചെയ്യുന്ന ട്രാന്‍സ് എന്ന ചിത്രം സെന്‍സര്‍ കുരുക്കില്‍. 17 മിനിറ്റ് വരുന്ന ഭാഗം മുറിച്ചു മാറ്റാന്‍ പ്രാദേശിക ഫിലിം സര്‍ട്ടിഫിക്കേഷന്‍ ബോര്‍ഡ് ആവശ്യപ്പെട്ടു. വെള്ളിയാഴ്ച റിലീസ് ചെയ്യാനിരിക്കെയാണ് പുതിയ കുരുക്ക്.

ഇതോടെ ചിത്രത്തിന്റെ റിലീസ് പ്രതിസന്ധിയിലായിരിക്കുകയാണ്. ഫഹദ് ഫാസിലും നസ്രിയ നസീമുമാണ് പ്രധാന വേഷങ്ങളില്‍ എത്തുന്നത്. മുറിച്ചു മാറ്റാനുള്ള നിര്‍ദേശം അംഗീകരിക്കാനാവില്ലെന്ന് അന്‍വര്‍ റഷീദ് അറിയിച്ചതോടെ ചിത്രം സിബിഎഫ്സി റിവൈസിംഗ് കമ്മിറ്റിയുടെ പരിശോധനയ്ക്ക് അയച്ചിരിക്കുകയാണ്.

വിജുപ്രസാദ് എന്ന മോട്ടിവേഷണല്‍ സ്പീക്കറുടെ വേഷത്തിലാണ് ഫഹദ് ഈ ചിത്രത്തില്‍ എത്തുന്നത്. വിനായകന്‍, ചെമ്പന്‍ വിനോദ്, സൗബിന്‍ ഷാഹിര്‍, ദിലീഷ് പോത്തന്‍, ഗൗതം മേനോന്‍, ശ്രീനാഥ് ഭാസി തുടങ്ങിയവര്‍ മറ്റു വേഷങ്ങളില്‍ എത്തും.