‘മലയാളത്തിലെ ഏത് സംവിധായകനാണ് ഒറിജിനൽ സ്‌പെല്ലിങ്ങ് ഉള്ളത്’ : ചിറകൊടിഞ്ഞ കിനാവുകളുടെ രണ്ടാം ടീസർ
മലയാള സിനിമയിലെ സംവിധായകരുടെ ന്യൂമറോളജി വിശ്വാസത്തെ കളിയാക്കിക്കൊണ്ട് ചിറകൊടിഞ്ഞ കിനാക്കളുടെ രണ്ടാം ടീസർ പുറത്തിറങ്ങി. റിമ കല്ലിങ്കൽ, കുഞ്ചാക്കോ ബോബൻ എന്നിവർ പ്രധാന വേഷത്തിൽ എത്തുന്ന ചിത്രത്തിൽ അംബുജാക്ഷൻ എന്ന ശക്തമായ കഥാപാത്രമായി നടൻ ശ്രീനിവാസനുമുണ്ട്.
| Apr 26, 2015, 11:42 IST
കൊച്ചി: മലയാള സിനിമയിലെ സംവിധായകരുടെ ന്യൂമറോളജി വിശ്വാസത്തെ കളിയാക്കിക്കൊണ്ട് ചിറകൊടിഞ്ഞ കിനാവുകളുടെ രണ്ടാം ടീസർ പുറത്തിറങ്ങി. റിമ കല്ലിങ്കൽ, കുഞ്ചാക്കോ ബോബൻ എന്നിവർ പ്രധാന വേഷത്തിൽ എത്തുന്ന ചിത്രത്തിൽ അംബുജാക്ഷൻ എന്ന ശക്തമായ കഥാപാത്രമായി നടൻ ശ്രീനിവാസനുമുണ്ട്.
തയ്യൽക്കാരനെ കുഞ്ചാക്കോ ബോബൻ അവതരിപ്പിക്കുബോൾ സുമതിയാകുന്നത് റിമാ കല്ലിങ്കലാണ്. മുരളി ഗോപി, ജോയി മാത്യു, ഷ്രിന്റ എന്നിവരാണ് മറ്റ് കഥാപാത്രങ്ങളാകുന്നത്. സന്തോഷ് വിശ്വനാഥാണ് സംവിധാനം.
ടീസർ കാണാം.

