അമല്‍ നീരദ് ദുല്‍ഖര്‍ സല്‍മാന്‍ ചിത്രത്തിന് പേരിട്ടു

അമല് നീരദ്, ദുല്ഖര് സല്മാന് ചിത്രത്തിന് പേരിട്ടു. 'സിഐഎ കോമ്രേഡ് ഇന് അമേരിക്ക' എന്നാണ് ചിത്രത്തിന്റെ പേര്. ചിത്രത്തിന്റെ പേര് സഖാ എന്നാണെന്നായിരുന്ന സോഷ്യല് മീഡിയ പ്രചാരണം. കഴിഞ്ഞ ദിവസം ചിത്രത്തിന്റെ ചിത്രീകരണം മുംബൈയില് അവസാനിച്ചിരുന്നു.
 | 

അമല്‍ നീരദ് ദുല്‍ഖര്‍ സല്‍മാന്‍ ചിത്രത്തിന് പേരിട്ടു

അമല്‍ നീരദ്, ദുല്‍ഖര്‍ സല്‍മാന്‍ ചിത്രത്തിന് പേരിട്ടു. ‘സിഐഎ കോമ്രേഡ് ഇന്‍ അമേരിക്ക’ എന്നാണ് ചിത്രത്തിന്റെ പേര്. ചിത്രത്തിന്റെ പേര് സഖാ എന്നാണെന്നായിരുന്ന സോഷ്യല്‍ മീഡിയ പ്രചാരണം. കഴിഞ്ഞ ദിവസം ചിത്രത്തിന്റെ ചിത്രീകരണം മുംബൈയില്‍ അവസാനിച്ചിരുന്നു.

ആദ്യമായാണ് ദുല്‍ഖര്‍ അമല്‍ നീരദിന്റെ മുഴുനീള ചിത്രത്തില്‍ അഭിനയിക്കുന്നത്. അഞ്ച് സുന്ദരികള്‍ എന്ന ലഘുചിത്രങ്ങളടങ്ങിയ ചിത്രത്തില്‍ കുള്ളന്റെ ഭാര്യ എന്ന അമല്‍ നീരദ് സിനിമയിലാണ് ഇതിനു മുമ്പ് ദുല്‍ഖര്‍ അഭിനയിച്ചിട്ടുള്ളത്.

അമല്‍ നീരദ് ദുല്‍ഖര്‍ സല്‍മാന്‍ ചിത്രത്തിന് പേരിട്ടു

കേരളത്തില്‍ പാലാ, കോട്ടയം, ഭരണങ്ങാനം, രാമപുരം എന്നിവിടങ്ങളായാണ് ചിത്രം ഷൂട്ടിംഗ് ആരംഭിച്ചത്. മാര്‍ച്ചില്‍ റിലീസ് ചെയ്യാനാണ് ഉദ്ദേശിക്കുന്നതെന്നായിരുന്നു അമല്‍ നീരദ് നേരത്തേ അറിയിച്ചിരുന്നത്. അമല്‍ നീരദ് പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ സംവിധായകന്‍ തന്നെയാണ് നിര്‍മാതാവ്.

ഷിബിന്‍ ഫ്രാന്‍സിസ് തിരക്കഥ ഒരുക്കുന്ന സിനിമയില്‍ ഗോപി സുന്ദറിന്റേതാണ് സംഗീതം. അമലിന്റെ സഹായി ആയിരുന്ന രണദിവെയാണ് ഛായാഗ്രഹണം. ദുല്‍ഖറിനൊപ്പം സൗബിന്‍ സാഹിറും സംവിധായകന്‍ ദിലീഷ് പോത്തനും സിഐഎയില്‍ മുഖ്യവേഷങ്ങളില്‍ അഭിനയിക്കുന്നു.