നടി ആക്രമിക്കപ്പെട്ട കേസില് ദിലീപിന്റെ ആവശ്യം അംഗീകരിച്ച് കോടതി
കൊച്ചി: നടി ആക്രമിക്കപ്പെട്ട കേസില് ദിലീപിന്റെ ആവശ്യത്തിന് കോടതിയുടെ അംഗീകാരം. വിചാരണാ നടപടികള്‍ മാധ്യമങ്ങള്‍ പ്രസിദ്ധീകരിക്കരുതെന്നാണ് ദിലീപ് ആവശ്യപ്പെട്ടത്. ഇക്കാര്യം കോടതി അംഗീകരിക്കുകയായിരുന്നു. എറണാകുളത്ത് സിബിഐ കോടതിയുടെ അടച്ചിട്ട മുറിയിലാണ് കേസിന്റെ വിചാരണ നടക്കുന്നത്.
വിചാരണയുടെ വിശദാംശങ്ങള്‍ പുറത്തു വിടരുതെന്ന് കോടതി ഉത്തരവിട്ടു. അതേസമയം, കൊറോണ ബാധയുടെ പശ്ചാത്തലത്തില്‍ അടുത്ത മാസം ഏഴാം തീയതി വരെ കേസിലെ വിചാരണ നടപടികള്‍ നിര്‍ത്തിവെച്ചിരിക്കുകയാണ്.അതേസമയം, കൊറോണ ബാധയുടെ പശ്ചാത്തലത്തില്‍ അടുത്ത മാസം ഏഴാം തീയതി വരെ കേസിലെ വിചാരണ നടപടികള്‍ നിര്‍ത്തിവെച്ചിരിക്കുകയാണ്.
മലയാള ചലച്ചിത്ര താരങ്ങളും അണിയറ പ്രവര്‍ത്തകരും ഉള്‍പ്പെടെ നിരവധി പേര്‍ സാക്ഷികളായ കേസില്‍ പലരും മൊഴി നല്‍കിയിട്ടുണ്ട്. താരങ്ങളില്‍ ചിലര്‍ കൂറുമാറിയത് വാര്‍ത്തയായിരുന്നു.
