നടിയെ ആക്രമിച്ച കേസ്; ദിലീപിനെതിരായ കുറ്റപത്രത്തില്‍ മാറ്റങ്ങള്‍ വരുത്താന്‍ അനുമതി

കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ പ്രതിയായ ദിലീപിന് എതിരെ കുറ്റപത്രത്തില്‍ നല്‍കിയിട്ടുള്ള ആരോപണങ്ങളില്‍ ഭേദഗതി വരുത്താന്‍ അനുമതി. കുറ്റാരോപണങ്ങളില്‍ ഭാഗികമായി മാറ്റങ്ങള്‍ വരുത്താനാണ് കോടതി അനുമതി നല്‍കിയിരിക്കുന്നത്. പ്രോസിക്യൂഷന് നല്കിയ അപേക്ഷയിലാണ് കോടതി അനുമതി നല്‍കിയിരിക്കുന്നത്.
നടിയെ ആക്രമിക്കാന്‍ ഗൂഢാലോചന നടത്തി, ക്വട്ടേഷന്‍ നല്കി അവരെ തട്ടിക്കൊണ്ടു പോകുകയും ദൃശ്യങ്ങള്‍ പകര്‍ത്തുകയും ചെയ്തു തുടങ്ങിയ ആരോപണങ്ങളാണ് ദിലീപിനെതിരെ കുറ്റപത്രത്തിലുള്ളത്. ഇവയിലാണ് ഭാഗിക മാറ്റങ്ങള്‍ക്ക് കോടതി അനുമതി നല്‍കിയത്. അതേസമയം ഹൈക്കോടതിയുടെ പരിഗണനയില്‍ ഇരിക്കുന്ന കേസിന്റെ കുറ്റപത്രത്തില്‍ മാറ്റം വരുത്താനുള്ള നീ്ക്കത്തെ എതിര്‍ത്ത് പ്രതിഭാഗം രംഗത്തെത്തി.
സാക്ഷിയെ സ്വാധീനിക്കാന്‍ ശ്രമിച്ചെന്ന് ചൂണ്ടിക്കാട്ടി ദിലീപിന്റെ ജാമ്യം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് പ്രോസിക്യൂഷന് നല്കിയ ഹര്‍ജി ചൊവ്വാഴ്ച കോടതി പരിഗണിക്കും. നടിയെ ആക്രമിച്ച കേസിലെ രഹസ്യ വിചാരണ 21-ാം തിയതി മുതല്‍ പുനരാരംഭിക്കുമെന്നാണ് വിവരം.