നടിയെ ആക്രമിച്ച കേസില്‍ പ്രതികളുടെ ജാമ്യാപേക്ഷ തള്ളി; ദിലീപിന്റെ ജാമ്യം റദ്ദാക്കണമെന്ന ഹര്‍ജി വ്യാഴാഴ്ച പരിഗണിക്കും

നടിയെ ആക്രമിച്ച കേസില് രണ്ട് പ്രതികള് നല്കിയ ജാമ്യാപേക്ഷ കോടതി തള്ളി.
 | 
നടിയെ ആക്രമിച്ച കേസില്‍ പ്രതികളുടെ ജാമ്യാപേക്ഷ തള്ളി; ദിലീപിന്റെ ജാമ്യം റദ്ദാക്കണമെന്ന ഹര്‍ജി വ്യാഴാഴ്ച പരിഗണിക്കും

കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ രണ്ട് പ്രതികള്‍ നല്‍കിയ ജാമ്യാപേക്ഷ കോടതി തള്ളി. പള്‍സര്‍ സുനി, മണികണ്ഠന്‍ എന്നിവരുടെ ജാമ്യാപേക്ഷയാണ് എറണാകുളം അഡീ. സ്‌പെഷ്യല്‍ സെഷന്‍സ് കോടതി തള്ളിയത്. ഇവര്‍ ഉള്‍പ്പെടെ മൂന്ന് പ്രതികളുടെ ജാമ്യാപേക്ഷയാണ് കോടതി ഇന്ന് പരിഗണിച്ചത്. ദിലീപിന്റെ ജാമ്യം റദ്ദാക്കണമെന്ന് ആവശ്യപ്പെടുന്ന ഹര്‍ജി 21-ാം തിയതി പരിഗണിക്കും.

മാപ്പുസാക്ഷിയായ വിപിന്‍ ലാലിന് ജാമ്യം നല്‍കിയതില്‍ വീഴ്ചയുണ്ടായെന്ന് നേരത്തേ കോടതി കണ്ടെത്തിയിരുന്നു. ഈ കേസില്‍ നാളെ വിധിയുണ്ടാകും. വിപിന്‍ ലാലിനെ ഭീഷണിപ്പെടുത്തുകയും മറ്റു സാക്ഷികളെ മൊഴി മാറ്റാന്‍ പ്രേരിപ്പിച്ചുവെന്നും കാട്ടിയാണ് ദിലീപിന്റെ ജാമ്യം റദ്ദാക്കണമെന്ന് പ്രോസിക്യൂഷന്‍ അപേക്ഷ നല്‍കിയിരിക്കുന്നത്.

ജാമ്യ വ്യവസ്ഥകള്‍ ദിലീപ് ലംഘിച്ചുവെന്നാണ് പ്രോസിക്യൂഷന്‍ വാദിക്കുന്നത്. ദിലീപിനെതിരായ കുറ്റപത്രത്തില്‍ ഭേദഗതി വരുത്തണമെന്ന പ്രോസിക്യൂഷന്‍ വാദം കഴിഞ്ഞ ദിവസം ഭാഗികമായി കോടതി അംഗീകരിച്ചിരുന്നു.