ശ്രീകുമാര്‍ മേനോനെതിരായ മഞ്ജു വാര്യരുടെ പരാതി; ഒടിയന്റെ സെറ്റിലുണ്ടായിരുന്നവരുടെ മൊഴിയെടുക്കും

തിരുവനന്തപുരം: സംവിധായകന് ശ്രീകുമാര്‍ മേനോനെതിരെ മഞ്ജു വാര്യര്‍ നല്കിയ പരാതിയില്‍ ഒടിയന് സിനിമയുടെ സെറ്റിലുണ്ടായിരുന്നവരുടെ മൊഴിയെടുക്കും. സെറ്റില്‍ വെച്ച് കേക്ക് മുറിക്കുന്നതിനിടെ ശ്രീകുമാര്‍ മേനോന് മോശമായി സംസാരിച്ചുവെന്നും കയര്‍ത്തുവെന്നും മഞ്ജു വാര്യര്‍ പരാതിയില്‍ പറഞ്ഞിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് ആ സമയത്ത് സെറ്റിലുണ്ടായിരുന്നവരുടെ മൊഴിയെടുക്കാന്‍ ക്രൈംബ്രാഞ്ച് തീരുമാനിച്ചിരിക്കുന്നത്.
ഡിജിപിക്ക് മഞ്ജു നല്കിയ പരാതിയില്‍ ക്രൈംബ്രാഞ്ചിന്റെ പ്രത്യേക സംഘമാണ് അന്വേഷണം നടത്തുന്നത്. നിര്‍മ്മാതാവ് ആന്റണി പെരുമ്പാവൂര്‍, പ്രൊഡക്ഷന്‍ കണ്ട്രോളര് സജി സി. ജോസഫ്, മഞ്ജു വാര്യരുടെ ഓഡിറ്റര്‍, മഞ്ജു ഫാന്‍സ് അസോസിയേഷന് സെക്രട്ടറി രേഖ തുടങ്ങിയവരുടെ മൊഴി സംഘം രേഖപ്പെടുത്തിയിരുന്നു. ശ്രീകുമാര്‍ മേനോന് തന്നെ ഭീഷണിപ്പെടുത്തിയെന്നും തന്നെ അപകടത്തില്‍ പെടുത്താന്‍ ശ്രമിക്കുമോ എന്ന് ഭയമുണ്ടെന്നുമാണ് മഞ്ജു നല്കിയ പരാതിയില്‍ പറയുന്നത്.
ഒടിയന് ശേഷം ശ്രീകുമാര്‍ മേനോനും ഒരു സുഹൃത്തും സോഷ്യല്‍ മീഡിയയിലൂടെ തന്നെ അപമാനിക്കുകയാണെന്നും ഔദ്യോഗിക ആവശ്യങ്ങള്‍ക്കായി താന്‍ നല്കിയ ലെറ്റര്‍ഹെഡ് ദുരുപയോഗം ചെയ്യുമോ എന്ന് ആശങ്കയുണ്ടെന്നും മഞ്ജു പരാതിയില്‍ ല്യ