മഞ്ജു വാര്യരുടെ പരാതി പരിശോധിച്ച് നടപടിയെടുക്കുമെന്ന് ഡിജിപി

ശ്രീകുമാര് മേനോനെതിരെ മഞ്ജു വാര്യര് നല്കിയ പരാതി പരിശോധിച്ച് നടപടിയെടുക്കുമെന്ന് ഡിജിപി ലോക്നാഥ് ബെഹ്റ.
 | 
മഞ്ജു വാര്യരുടെ പരാതി പരിശോധിച്ച് നടപടിയെടുക്കുമെന്ന് ഡിജിപി

തിരുവനന്തതപുരം: ശ്രീകുമാര്‍ മേനോനെതിരെ മഞ്ജു വാര്യര്‍ നല്‍കിയ പരാതി പരിശോധിച്ച് നടപടിയെടുക്കുമെന്ന് ഡിജിപി ലോക്‌നാഥ് ബെഹ്‌റ. പരാതി പോലീസ് ആസ്ഥാനത്തെ പ്രത്യേക സംഘം പരിശോധിക്കും. പ്രാഥമിക അന്വേഷണം നടത്തിയ ശേഷമായിരിക്കും തുടര്‍ നടപടിയെന്നും ഡിജിപി വ്യക്തമാക്കി.

ഡിജിപിയെ നേരില്‍ കണ്ടാണ് നടി മഞ്ജു വാര്യര്‍ സംവിധായകന്‍ ശ്രീകുമാര്‍ മേനോനെതിരെ പരാതി നല്‍കിയത്. ശ്രീകുമാര്‍ മേനോന്‍ അപകടത്തില്‍ പെടുത്താന്‍ സാധ്യതയുണ്ടെന്നും തന്നെ നിരന്തരം ഭീഷണിപ്പെടുത്തുകയാണെന്നുമായിരുന്നു പരാതി. ഇത് കൂടാതെ ശ്രീകുമാര്‍ മേനോനെതിരെയുള്ള പരാതിയില്‍ ഫെഫ്കയുടെ പിന്തുണയും മഞ്ജു തേടിയിട്ടുണ്ട്.

ഡിജിപിക്ക് പരാതി നല്‍കിയിട്ടുണ്ടെന്നും ഇക്കാര്യത്തില്‍ പിന്തുണയുണ്ടാകണമെന്നും കത്തില്‍ മഞ്ജു പറയുന്നു. ഇതിനിടെ പരാതി നല്‍കിയ മഞ്ജുവിന് മറുപടിയുമായി ശ്രീകുമാര്‍ മേനോന്‍ രംഗത്തെത്തി. മഞ്ജുവിനെതിരെ രൂക്ഷമായ ആരോപണങ്ങളാണ് ഫെയിസ്ബുക്ക് പോസ്റ്റില്‍ ശ്രീകുമാര്‍ ഉന്നയിച്ചിരിക്കുന്നത്.