ധര്‍മജന്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയായേക്കും? പാര്‍ട്ടി പറഞ്ഞാല്‍ മത്സരിക്കുമെന്ന് താരം

സിനിമാ, മിമിക്രി താരം ധര്മജന് കോണ്ഗ്രസ് ടിക്കറ്റില് നിയമസഭാ തെരഞ്ഞെടുപ്പില് മത്സരിക്കുമെന്ന് സൂചന.
 | 
ധര്‍മജന്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയായേക്കും? പാര്‍ട്ടി പറഞ്ഞാല്‍ മത്സരിക്കുമെന്ന് താരം

സിനിമാ, മിമിക്രി താരം ധര്‍മജന്‍ കോണ്‍ഗ്രസ് ടിക്കറ്റില്‍ നിയമസഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കുമെന്ന് സൂചന. കോഴിക്കോട് ജില്ലയിലെ ബാലുശേരിയില്‍ ധര്‍മജന് സീറ്റ് നല്‍കിയേക്കുമെന്നാണ് വിവരം. നിലവില്‍ മുസ്ലീം ലീഗ് മത്സരിച്ചു വരുന്ന മണ്ഡലം കോണ്‍ഗ്രസ് ഏറ്റെടുക്കുകയാണെങ്കില്‍ അവിടെ ധര്‍മജന്‍ സ്ഥാനാര്‍ത്ഥിയാകും.

ബാലുശേരിയില്‍ നടന്ന പരിപാടികളില്‍ കഴിഞ്ഞ ദിവസങ്ങളില്‍ ധര്‍മജന്‍ പങ്കെടുക്കുകയും ചെയ്തിരുന്നു. കോണ്‍ഗ്രസ് നേതാക്കളുമായി താരം നിരന്തരം സമ്പര്‍ക്കം പുലര്‍ത്തുന്നുണ്ട്. തന്റെ പേര് സ്ഥാനാര്‍ത്ഥി പട്ടികയില്‍ വരാന്‍ സാധ്യതയുണ്ടെന്ന് ധര്‍മജന്‍ പറഞ്ഞതായി മാതൃഭൂമി ന്യൂസ് റിപ്പോര്‍ട്ട് ചെയ്യുന്നു. വിവിധ മണ്ഡലങ്ങള്‍ പറഞ്ഞു കേള്‍ക്കുന്നുണ്ട്. ഉറപ്പ് കിട്ടിയിട്ടില്ല. പാര്‍ട്ടി ആവശ്യപ്പെട്ടാല്‍ താന്‍ മത്സര രംഗത്തുണ്ടാകുമെന്നും ധര്‍മജന്‍ പറഞ്ഞു.

കഴിഞ്ഞ തവണ സിപിഎമ്മിന്റെ പുരുഷന്‍ കടലുണ്ടി 15,000ല്‍ അധികം വോട്ടുകള്‍ക്ക് വിജയിച്ച മണ്ഡലം തുടര്‍ച്ചയായി എല്‍ഡിഎഫിനെയാണ് പിന്തുണയ്ക്കുന്നത്. ധര്‍മജനെ സ്ഥാനാര്‍ത്ഥിയാക്കിക്കൊണ്ട് മണ്ഡലം പിടിക്കാനാണ് കോണ്‍ഗ്രസിന്റെ നീക്കം.