‘ഐശ്വര്യക്ക് എല്ലാവരുടെയും പ്രാര്‍ത്ഥനയും അനുഗ്രഹവും വേണം’; കുഞ്ഞിന്റെ ചിത്രം പങ്കുവെച്ച് ദിവ്യ ഉണ്ണി

കുഞ്ഞ് പിറന്ന വിവരം പങ്കുവെച്ച് സിനിമാ താരവും നര്ത്തകിയുമായ ദിവ്യ ഉണ്ണി
 | 
‘ഐശ്വര്യക്ക് എല്ലാവരുടെയും പ്രാര്‍ത്ഥനയും അനുഗ്രഹവും വേണം’; കുഞ്ഞിന്റെ ചിത്രം പങ്കുവെച്ച് ദിവ്യ ഉണ്ണി

കുഞ്ഞ് പിറന്ന വിവരം പങ്കുവെച്ച് സിനിമാ താരവും നര്‍ത്തകിയുമായ ദിവ്യ ഉണ്ണി. ജനുവരി 14ന് ഒരു കുഞ്ഞ് രാജകുമാരി പിറന്നുവെന്ന് താരം സോഷ്യല്‍ മീഡിയയില്‍ അറിയിച്ചു. ഐശ്വര്യ എന്ന് പേരിട്ടിരിക്കുന്ന കുഞ്ഞിന് എല്ലാവരുടെയും പ്രാര്‍ത്ഥനയും അനുഗ്രഹവും വേണമെന്നും പോസ്റ്റില്‍ ദിവ്യ ഉണ്ണി കുറിച്ചു.

2018ലാണ് ദിവ്യ ഉണ്ണി വിവാഹിതയായത്. അമേരിക്കയിലെ ഹൂസ്റ്റണില്‍ എന്‍ജിനീയറായ അരുണ്‍ കുമാറാണ് ദിവ്യയുടെ ഭര്‍ത്താവ്. തിരുവനന്തപുരം സ്വദേശിയാണ്. അമേരിക്കയില്‍ നൃത്ത വിദ്യാലയം നടത്തുകയാണ് ദിവ്യ. ആദ്യ വിവാഹത്തിലെ രണ്ട് കുട്ടികളും ദിവ്യക്കൊപ്പമാണ് താമസിക്കുന്നത്.

#blessedwiththislittleprincess on January 14th. #ourbabygirl Aishwarya seeking everyone’s prayers and blessings for …

Posted by DIVYAA UNNI on Wednesday, January 29, 2020