ജാമ്യം റദ്ദാക്കണമെന്ന പോലീസിന്റെ ആവശ്യം; ദിലീപിനോട് വിശദീകരണം ആവശ്യപ്പെട്ട് കോടതി

കൊച്ചി: ജാമ്യം റദ്ദാക്കണമെന്ന പോലീസിന്റെ ആവശ്യത്തില്‍ ദിലീപിനോട് വിശദീകരണം ആവശ്യപ്പെട്ട് കോടതി. ദിലീപ് സാക്ഷികളെ സ്വാധീനിച്ചു എന്ന് ചൂണ്ടിക്കാട്ടിയാണ് ജാമ്യം റദ്ദാക്കണമെന്ന് പ്രോസിക്യൂഷന് ആവശ്യപ്പെട്ടത്. സാക്ഷികള്‍ മൊഴി മാറ്റിയതിനെ തുടര്‍ന്നാണ് ഇത്തരമൊരു ആവശ്യം കോടതിയില്‍ പ്രോസിക്യൂഷന് ഉന്നയിച്ചതെന്നാണ് വിവരം.
സാക്ഷികളെ സ്വാധീനിക്കരുതെന്ന് ജാമ്യ വ്യവസ്ഥയിലെ പ്രധാന ഉപാധിയാണ്. ദിലീപ് ഇത് ലംഘിച്ചെന്നാണ് പ്രോസിക്യൂഷന് ആരോപിക്കുന്നത്. പള്‍സര്‍ സുനിയും ദിലീപും തമ്മിലുള്ള ബന്ധം തെളിയിക്കാനുള്ള സാക്ഷി ഉള്‍പ്പെടെ കൂറുമാറിയതായാണ് വിവരം. 302 സാക്ഷികളുടെ വിസ്താരമാണ് പൂര്‍ത്തിയാക്കണ്ടത്. ഇതില്‍ ആക്രമിക്കപ്പെട്ട നടിയടക്കം 45 സാക്ഷികളുടെ വിസ്താരം പൂര്‍ത്തിയായിട്ടുണ്ട്.
നടന് മുകേഷിന്റെ സാക്ഷി വിസ്താരവും ഇന്ന് പൂര്‍ത്തിയായി. കേസിന്റെ വിശദാംശങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത് കോടതി വിലക്കിട്ടുള്ളതിനാല് അത്തരം വിവരങ്ങള്‍ അന്വേഷണ സംഘവും പുറത്തു വിടുന്നില്ല. ഹര്‍ജി വെള്ളിയാഴ്ച വീണ്ടും പരിഗണിക്കും.