നടിയെ തട്ടിക്കൊണ്ട് പോയ കേസില്‍ പ്രതിപ്പട്ടികയില്‍ നിന്ന് ഒഴിവാക്കണമെന്ന് ദിലീപ്

നടിയെ തട്ടിക്കൊണ്ട് പോയ കേസില് പ്രതിപ്പട്ടികയില് നിന്ന് ഒഴിവാക്കണമെന്ന ആവശ്യവുമായി ദിലീപ്.
 | 
നടിയെ തട്ടിക്കൊണ്ട് പോയ കേസില്‍ പ്രതിപ്പട്ടികയില്‍ നിന്ന് ഒഴിവാക്കണമെന്ന് ദിലീപ്

കൊച്ചി: നടിയെ തട്ടിക്കൊണ്ട് പോയ കേസില്‍ പ്രതിപ്പട്ടികയില്‍ നിന്ന് ഒഴിവാക്കണമെന്ന ആവശ്യവുമായി ദിലീപ്. വിചാരണക്കോടതിയിലാണ് ഈ ആവശ്യം ഉന്നയിച്ചു കൊണ്ടുള്ള ഹര്‍ജി ദിലീപ് നല്‍കിയിരിക്കുന്നത്. കുറ്റപത്രത്തിന്‍മേലുള്ള വിചാരണ കോടതിയില്‍ ആരംഭിച്ചപ്പോഴാണ് ദിലീപ് ഹര്‍ജി നല്‍കിയിരിക്കുന്നത്.

വിചാരണയ്ക്ക് മുന്നോടിയായുള്ള വാദത്തിന് ശേഷമാണ് ദിലീപ് പുതിയ ആവശ്യം ഉന്നയിച്ചിരിക്കുന്നത്. തന്നെ പ്രോസിക്യൂട്ട് ചെയ്യാന്‍ തെളിവില്ലെന്നാണ് ഹര്‍ജിയില്‍ ദിലീപ് പറയുന്നത്. കേസിലെ ഗൂഢാലോചനയില്‍ എട്ടാം പ്രതിയാണ് ദിലീപ്.

എന്നാല്‍ ഹര്‍ജിയിലെ വിശദാംശങ്ങള്‍ പരസ്യമാക്കരുതെന്ന് കോടതി ദിലീപിനോട് ആവശ്യപ്പെട്ടു. നടിയുടെ സ്വകാര്യതയുമായി ബന്ധപ്പെട്ട പരാമര്‍ശം ഹര്‍ജിയിലുള്ളതിനാലാണ് കോടതി ഈ നിര്‍ദേശം നല്‍കിയിരിക്കുന്നത്. അടച്ചിട്ട കോടതിയിലാണ് കേസ് വാദം കേള്‍ക്കുന്നത്.