മൂന്ന് ചോദ്യങ്ങള്‍ക്ക് കൂടി മറുപടി വേണം; ദൃശ്യങ്ങളുടെ ആധികാരികതയില്‍ സംശയവുമായി ദിലീപ് വീണ്ടും ഹര്‍ജി നല്‍കി

നടിയെ ആക്രമിച്ച കേസില് വീണ്ടും ഹര്ജിയുമായി ദിലീപ്.
 | 
മൂന്ന് ചോദ്യങ്ങള്‍ക്ക് കൂടി മറുപടി വേണം; ദൃശ്യങ്ങളുടെ ആധികാരികതയില്‍ സംശയവുമായി ദിലീപ് വീണ്ടും ഹര്‍ജി നല്‍കി

കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ വീണ്ടും ഹര്‍ജിയുമായി ദിലീപ്. ആക്രമണ ദൃശ്യങ്ങളുടെ ആധികാരികതയില്‍ സംശയമുണ്ടെന്നും മൂന്ന് ചോദ്യങ്ങള്‍ക്ക് കൂടി മറുപടി വേണമെന്നും ഹര്‍ജിയില്‍ ദിലീപ് ആവശ്യപ്പെട്ടു. കേന്ദ്ര ലാബില്‍ ദൃശ്യങ്ങള്‍ പരിശോധിച്ച് തയ്യാറാക്കിയ റിപ്പോര്‍ട്ട് അപൂര്‍ണ്ണമാണെന്നും ദിലീപ് ആരോപിച്ചു. ഹര്‍ജി അംഗീകരിച്ച കോടതി വിശദമായ റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ നിര്‍ദേശം നല്‍കി.

അതേസമയം വാദം കേള്‍ക്കാതെയാണ് കോടതി ഉത്തരവ് നല്‍കിയതെന്ന് ആരോപിച്ച് പ്രോസിക്യൂഷന്‍ രംഗത്തെത്തിയിട്ടുണ്ട്. കോടതിയെ പ്രോസിക്യൂഷന്‍ അതൃപ്തി അറിയിച്ചു. കേസില്‍ സാക്ഷി വിസ്താരം തുടരുകയാണ്. വെള്ളിയാഴ്ച വിസ്താരത്തിന് ഹാജരാകാതിരുന്ന കുഞ്ചാക്കോ ബോബന് കോടതി വാറന്റ് അയച്ചു.

സംയുക്ത വര്‍മ, ഗീതു മോഹന്‍ദാസ് എന്നിവരും വെള്ളിയാഴ്ച ഹാജരായിരുന്നു. കഴിഞ്ഞ ദിവസം നടി മഞ്ജു വാര്യര്‍ സാക്ഷി വിസ്താരത്തിന് ഹാജരായി. നടന്‍ സിദ്ദിഖ്, ബിന്ദു പണിക്കര്‍ തുടങ്ങിയവരും കഴിഞ്ഞ ദിവസം ഹാജരായി.