മാക്‌ബെത്തില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ട് ‘ജോജി’; പുതിയ ചിത്രം പ്രഖ്യാപിച്ച് ദിലീഷ് പോത്തന്‍
തൊണ്ടിമുതലിന് ശേഷം പുതിയ സിനിമ പ്രഖ്യാപിച്ച് സംവിധായകന് ദിലീഷ് പോത്തന്‍.
Oct 3, 2020, 10:53 IST
| 
തൊണ്ടിമുതലിന് ശേഷം പുതിയ സിനിമ പ്രഖ്യാപിച്ച് സംവിധായകന് ദിലീഷ് പോത്തന്‍. ജോജി എന്നാണ് പുതിയ ചിത്രത്തിന്റെ പേര്. ഷേക്‌സ്പിയറിന്റെ ദുരന്ത നാടകം മാക്‌ബെത്തില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ടാണ് ചിത്രത്തിന്റെ തിരക്കഥ തയ്യാറാക്കിയിരിക്കുന്നതെന്ന് ദിലീഷ് പോത്തന്‍ അറിയിച്ചു. അടുത്ത വര്‍ഷമായിരിക്കും ചിത്രത്തിന്റെ റിലീസ്.
ഫഹദ് ഫാസില്‍ നായകനാകുന്ന ചിത്രത്തിന്റെ തിരക്കഥ ശ്യാം പുഷ്‌കരനാണ് രചിച്ചിരിക്കുന്നത്. ഷൈജു ഖാലിദ് ഛായാഗ്രഹണം നിര്‍വഹിക്കും. വര്‍ക്കിംഗ് ക്ലാസ് ഹീറോയും ഫഹദ് ഫാസില്‍ ഫിലിംസും ചേര്‍ന്നാണ് നിര്‍മാണം.
അടുത്ത സംവിധാന ശ്രമം "ജോജി " . വില്യം ഷേക്സ്പിയറിന്റെ വിഖ്യാത ദുരന്ത നാടകമായ മാക്ബെത്തിൽ നിന്നും പ്രചോദനം…
Posted by Dileesh Pothan on Friday, October 2, 2020