സംവിധായകനെ റെയില്പാളത്തില് മരിച്ച നിലയില് കണ്ടെത്തി; മരണം ആദ്യ ചിത്രം റിലീസ് ചെയ്യാനിരിക്കെ
സംവിധായകനെ റെയില്പാളത്തില് മരിച്ച നിലയില് കണ്ടെത്തി.
| May 11, 2019, 11:49 IST
തൃശൂര്‍: സംവിധായകനെ റെയില്പാളത്തില് മരിച്ച നിലയില് കണ്ടെത്തി. അത്താണി മിണാലൂര്‍ നടുവില്‍ കോവിലകം രാജവര്‍മയുടെ മകന്‍ അരുണ്‍ വര്‍മയെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. കഴിഞ്ഞ ദിവസം മുതല്‍ കാണാതായ അരുണിനു വേണ്ടി തെരച്ചില്‍ നടത്തി വരികയായിരുന്നു. അരുണ്‍ സംവിധാനം ചെയത് തഗ് ലൈഫ് എന് ചിത്രം ജൂലൈയില്‍ റിലീസ് ചെയ്യാനിരിക്കുകയായിരുന്നു.
അത്താണി ആനേടത്ത് മഹാവിഷ്ണു ശിവക്ഷേത്രത്തിന് പിന്നില്‍ റെയില്‍വേ പാളത്തിലാണ് മൃതദേഹം കണ്ടെത്തിയത്. നാലു വര്‍ഷമായി സംവിധാന സഹായിയായി പ്രവര്‍ത്തിച്ചു വരികയായിരുന്നു അരുണ്‍. ബന്ധുക്കളും നാട്ടുകാരും നടത്തിയ തെരച്ചിലിലാണ് മൃതദേഹം കണ്ടെത്തിയത്.

