നിര്‍മ്മാതാവിനെ ആക്രമിച്ച കേസ്; റോഷന്‍ ആന്‍ഡ്രൂസിന് ഇടക്കാല ജാമ്യം

നിര്മ്മാതാവ് ആല്വിന് ആന്റണിയെ വീട്ടില് കയറി ആക്രമിച്ച കേസില് സംവിധായകന് റോഷന് ആന്ഡ്രൂസിന് ഇടക്കാല ജാമ്യം. ഹൈക്കോടതിയുടേതാണ് ഉത്തരവ്. കേസില് മുന്കൂര് ജാമ്യം അനുവദിക്കണമെന്നാവശ്യപ്പെട്ട് നേരത്തെ റോഷന്് ആന്ഡ്രൂസ് ഹൈക്കോടതിയെ സമീപിച്ചിരുന്നു. ഇക്കര്യത്തില് സര്ക്കാരിന്റെ അഭിപ്രായം കോടതി ആരാഞ്ഞിട്ടുണ്ട്.
 | 
നിര്‍മ്മാതാവിനെ ആക്രമിച്ച കേസ്; റോഷന്‍ ആന്‍ഡ്രൂസിന് ഇടക്കാല ജാമ്യം

കൊച്ചി: നിര്‍മ്മാതാവ് ആല്‍വിന്‍ ആന്റണിയെ വീട്ടില്‍ കയറി ആക്രമിച്ച കേസില്‍ സംവിധായകന്‍ റോഷന്‍ ആന്‍ഡ്രൂസിന് ഇടക്കാല ജാമ്യം. ഹൈക്കോടതിയുടേതാണ് ഉത്തരവ്. കേസില്‍ മുന്‍കൂര്‍ ജാമ്യം അനുവദിക്കണമെന്നാവശ്യപ്പെട്ട് നേരത്തെ റോഷന്‍് ആന്‍ഡ്രൂസ് ഹൈക്കോടതിയെ സമീപിച്ചിരുന്നു. ഇക്കര്യത്തില്‍ സര്‍ക്കാരിന്റെ അഭിപ്രായം കോടതി ആരാഞ്ഞിട്ടുണ്ട്.

ഇക്കഴിഞ്ഞ ശനിയാഴ്ച്ച രാത്രി 12 മണിയോടെയായിരുന്നു ആല്‍വിന്റെ വീടിന് നേരെ റോഷന്‍ ആന്‍ഡ്രൂസും പതിനഞ്ചോളം വരുന്ന ഗുണ്ടകളും ചേര്‍ന്ന് ആക്രമണം നടത്തുകയായിരുന്നുവെന്നാണ് കേസ്. ആക്രമണ സമയത്ത് വീട്ടിലുണ്ടായിരുന്ന അതിഥിയെയും മകളെയും ഗുണ്ടകള്‍ ആക്രമിച്ചതായി പരാതിയില്‍ പറയുന്നു. വിഷയത്തില്‍ ഡിജിപി ഉള്‍പ്പെടെയുള്ളവര്‍ക്ക് ആല്‍വിന്‍ ആന്റണി പരാതി നല്‍കിയിട്ടുണ്ട്. അതേസമയം ആല്‍വിന്‍ ആന്റണിയും സുഹൃത്തും ചേര്‍ന്ന് തന്നെയാണ് ആക്രമിച്ചതെന്ന് റോഷന്‍ ആന്‍ഡ്രൂസും ആരോപണം ഉന്നയിച്ചിട്ടുണ്ട്.

ആല്‍വിന്‍ ആന്റണിയുടെ മകന്‍ ആല്‍വിന്‍ ജോണ്‍ ആന്റണി തന്റെ കൂടെ അസിസ്റ്റന്റായി മുംബൈ പൊലീസ്, ഹൗ ഓള്‍ഡ് ആര്‍ യു എന്നീ ചിത്രങ്ങളില്‍ പ്രവര്‍ത്തിച്ചിരുന്നുവെന്നും മയക്കുമരുന്നിന്റെ ഉപയോഗം ഇയാള്‍ക്കുണ്ടായിരുവെന്നും ഒരിക്കല്‍ താക്കീത് നല്‍കിയെങ്കിലും പിന്നീട് വീണ്ടും ഉപയോഗം തുടര്‍ന്നപ്പോള്‍ ഇയാളെ പുറത്താക്കുകയായിരുന്നുവെന്നുമാണ് റോഷന്‍ ആന്‍ഡ്രൂസ് മാതൃഭൂമിക്ക് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞത്. മകനെ പുറത്താക്കിയതിന് പിന്നാലെ തനിക്കെതിരെ ആല്‍വിന്‍ ആന്റണി അപവാദ പ്രചാരണം നടത്തുകയും ചെയ്തു.

ഇക്കാര്യങ്ങള്‍ അന്വേഷിക്കാനായി ആല്‍വിന്‍ ആന്റണിയുടെ വീട്ടില്‍ ചെന്നിരുന്നു. ഈ സമയത്ത് തന്നെയും സുഹൃത്ത് നവാസിനെയും ആല്‍വിനും പിതാവും മറ്റു ചിലരും ചേര്‍ന്ന് മര്‍ദ്ദിച്ചതായി റോഷന്‍ ആന്‍ഡ്രൂസ് പറയുന്നു. തുടര്‍ന്ന് റോഷന്‍ ആന്‍ഡ്രൂസും പരാതി നല്‍കിയിരുന്നു. ഇക്കാര്യത്തില്‍ അന്വേഷണം പുരോഗമിക്കുകയാണ്.