അയ്യപ്പനും കോശിയും സംവിധായകന് സച്ചി ഗുരുതരാവസ്ഥയില്‍
സംവിധായകന് സച്ചി ഗുരുതരാവസ്ഥയിലെന്ന് റിപ്പോര്‍ട്ട്.
Jun 16, 2020, 15:55 IST
| 
തൃശൂര്‍: സംവിധായകന് സച്ചി ഗുരുതരാവസ്ഥയിലെന്ന് റിപ്പോര്‍ട്ട്. തൃശൂര്‍ ജൂബിലി ആശുപത്രില്‍ അതീവ ഗുരുതരാവസ്ഥയില്‍ തുടരുകയാണ് ഇദ്ദേഹമെന്നാണ് വിവരം. കഴിഞ്ഞ ദിവസം രണ്ട് ശസ്ത്രക്രിയകള്‍ ഇദ്ദേഹത്തിന് നിര്‍ദേശിച്ചിരുന്നു.
ഒരു ശസ്ത്രക്രിയ വിജയകരമായി പൂര്‍ത്തിയാക്കിയ ശേഷം രണ്ടാമത്തേതിനായി അനസ്തേഷ്യ നല്കിയപ്പോള് ഹൃദയാഘാതം ഉണ്ടായെന്നാണ് വിവരം. ഇതിന് പിന്നാലെ അദ്ദേഹത്തിന്റെ മസ്തിഷ്കം പ്രതികരിക്കുന്നില്ലെന്നും പരിശോധനകള്‍ തുടരുകയാണെന്നും വിവരമുണ്ട്.
അയ്യപ്പനും കോശിയും, അനാര്‍ക്കലി തുടങ്ങിയവയാണ് സച്ചി സംവിധാനം നിര്‍വഹിച്ച ചിത്രങ്ങള്‍. 2007ല്‍ സേതുവിനൊപ്പം ചോക്കളേറ്റ് എന്ന ചിത്രത്തിന് തിരക്കഥയെഴുതി സിനിമയിലെത്തിയ സച്ചി 2012ല്‍ റണ്‍ ബേബി റണ്‍ എന്ന ചിത്രത്തിലൂടെയാണ് സ്വതന്ത്ര തിരക്കഥാകൃത്തായത്.