ദിവ്യാ ഉണ്ണി വിവാഹ മോചിതയാകുന്നു

നടി ദിവ്യാ ഉണ്ണി വിവാഹ മോചിതയാകുന്നു. ഒരു വനിതാ മാസികയ്ക്ക് നല്കിയ അഭിമുഖത്തിലാണ് താന് വിവാഹമോചിതയാകുന്ന വിവരം നര്ത്തകി കൂടിയായ താരം വെളിപ്പെടുത്തിയത്. ഭര്ത്താവ് സുധീറില് നിന്ന് വേര്പെട്ടതായും തന്റെ മക്കള്ക്കു വേണ്ടിയായിരിക്കും ഇനിയുള്ള ജീവിതമെന്നും ദിവ്യ ഉണ്ണി പറഞ്ഞു.
 | 

ദിവ്യാ ഉണ്ണി വിവാഹ മോചിതയാകുന്നു

കൊച്ചി: നടി ദിവ്യാ ഉണ്ണി വിവാഹ മോചിതയാകുന്നു. ഒരു വനിതാ മാസികയ്ക്ക് നല്‍കിയ അഭിമുഖത്തിലാണ് താന്‍ വിവാഹമോചിതയാകുന്ന വിവരം നര്‍ത്തകി കൂടിയായ താരം വെളിപ്പെടുത്തിയത്. ഭര്‍ത്താവ് സുധീറില്‍ നിന്ന് വേര്‍പെട്ടതായും തന്റെ മക്കള്‍ക്കു വേണ്ടിയായിരിക്കും ഇനിയുള്ള ജീവിതമെന്നും ദിവ്യ ഉണ്ണി പറഞ്ഞു.

വിവാഹമോചനത്തിന്റെ സൂചനകളൊന്നും നല്‍കിയില്ലെങ്കിലും താന്‍ കേരളത്തിലേക്കു മടങ്ങുകയാണെന്നും സിനിമകളില്‍ സജീവമാകുമെന്നും ബഡായി ബംഗ്ലാവ് എന്ന പരിപാടിയില്‍ പങ്കെടുത്തുകൊണ്ട് അടുത്തിടെ പറഞ്ഞിരുന്നു.

അടുത്ത ബന്ധുവായ ഡോ. സുധീറുമായി 2002ലായിരുന്നു ദിവ്യ ഉണ്ണിയുടെ വിവാഹം. അതിനു ശേഷം ഭര്‍ത്താവുമൊത്ത് അമേരിക്കയില്‍ സ്ഥിരതാമസമാക്കിയ താരം ശ്രീപാദം സ്‌കൂള്‍ ഓഫ് ആര്‍ട്‌സ് എന്ന പേരില്‍ നൃത്ത വിദ്യാലയം ആരംഭിച്ചിരുന്നു.

കല്യാണസൗഗന്ധികെ എന്ന ദിലീപ് ചിത്രത്തില്‍ ആദ്യമായി നായികാ വേഷത്തിലെത്തിയ ദിവ്യ ഉണ്ണി ബാലതാരമായാണ് ചലച്ചിത്ര ലോകത്തെത്തിയത്. വര്‍ണ്ണപ്പകിട്ട്, പ്രണയവര്‍ണ്ണങ്ങള്‍, ഫ്രണ്ട്‌സ്, ചുരം, ആകാശഗംഗ തുടങ്ങി നിരവധി ഹിറ്റ് ചിത്രങ്ങളില്‍ നായികയായ ദിവ്യ ഉണ്ണി അറുപതോളം ചിത്രങ്ങളില്‍ അഭിനയിച്ചു.