ഡബിള്‍ ബാരല് ഇന്റര്നെറ്റില് റിലീസ് ചെയ്യും: ഷാജി നടേശന്‍
ഓണത്തിന് റീലിസ് ചെയ്യുന്ന പൃഥ്വിരാജ് ചിത്രം ഡബിള് ബാരല് ഇന്റര്നെറ്റില് റിലീസ് ചെയ്യുമെന്ന് നിര്മ്മാതാവ് ഷാജി നടേശന്. തിയേറ്റര് ഉടമകളുടെ പിന്തുണയോടെയാണ് ഇത്തരമൊരു പരീക്ഷണം. ഇന്ത്യയിലും ഗള്ഫിലും ഒഴികെ മറ്റെല്ലാ രാജ്യങ്ങളില് നിന്നും ഡബിള് ബാരല് ഇന്റര്നെറ്റിലൂടെ കാണാനാകുമെന്നും ഷാജി പറഞ്ഞു.
| Jul 19, 2015, 11:35 IST
തിരുവനന്തപുരം: ഓണത്തിന് റീലിസ് ചെയ്യുന്ന പൃഥ്വിരാജ് ചിത്രം ഡബിള് ബാരല് ഇന്റര്നെറ്റില് റിലീസ് ചെയ്യുമെന്ന് നിര്മ്മാതാവ് ഷാജി നടേശന്. തിയേറ്റര് ഉടമകളുടെ പിന്തുണയോടെയാണ് ഇത്തരമൊരു പരീക്ഷണം. ഇന്ത്യയിലും ഗള്ഫിലും ഒഴികെ മറ്റെല്ലാ രാജ്യങ്ങളില് നിന്നും ഡബിള് ബാരല് ഇന്റര്നെറ്റിലൂടെ കാണാനാകുമെന്നും ഷാജി പറഞ്ഞു.
ആമേനിന് ശേഷം ലിജോ ജോസ് പല്ലിശ്ശേരി സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ പൃഥ്വിരാജിനെ കൂടാതെ ഇന്ദ്രജിത്, സണ്ണി വെയ്ന്‍, ആര്യ, ആസിഫ് അലി, എന്നിവര്‍ വേഷമിടുന്നു. ആമേന്‍ ഫിലിം മൊണാസ്ട്രിയും ആഗസ്ത് സിനിമയും ചേര്‍ന്നാണ് ഈ ചിത്രം നിര്‍മ്മിച്ചത്.
കടപ്പാട്: ഏഷ്യാനെറ്റ് ന്യൂസ്

