‘ദൃശ്യം’ കോപ്പിയടിയല്ലെന്ന് കോടതി
മോഹൻലാൽ നായകവേഷത്തിൽ അഭിനയിച്ച് റെക്കോർഡുകൾ ഭേദിച്ച ജീത്തു ജോസഫ് ചിത്രം ദൃശ്യം കോപ്പിയടിയാണെന്ന വാദം കോടതി തള്ളി.
| Mar 17, 2015, 11:16 IST
കൊച്ചി: മോഹൻലാൽ നായകവേഷത്തിൽ അഭിനയിച്ച് റെക്കോർഡുകൾ ഭേദിച്ച ജീത്തു ജോസഫ് ചിത്രം ദൃശ്യം കോപ്പിയടിയാണെന്ന വാദം കോടതി തള്ളി. എറണാകുളം അഡീഷണൽ ജില്ലാ സെഷൻസ് കോടതിയാണ് ഹർജി തള്ളിയത്. പകർപ്പവകാശ നിയമലംഘനം ആരോപിച്ച് കോതമംഗലം സ്വദേശിയും എൻജിനീയറിങ് അധ്യാപകനുമായ ഡോ.സതീഷ് പോളാണ് ഹർജി സമർപ്പിച്ചത്. സിനിമയുടെ ലാഭത്തിന്റെ 20 ശതമാനവും ഹർജിയിൽ ആവശ്യപ്പെട്ടിരുന്നു.
‘ഒരു മഴക്കാലത്ത്’ എന്ന തന്റെ നോവലാണ് സിനിമയാക്കിയതെന്നായിരുന്നു സതീഷിന്റെ വാദം. എന്നാൽ നോവലും സിനിമയുടെ തിരക്കഥയും പരിശോധിച്ച ശേഷമായിരുന്നു ജഡ്ജി പി.ജി. അജിത് കുമാറിന്റെ ഉത്തരവ്.

