ആറ് വര്‍ഷത്തിന് ശേഷം ജോര്‍ജ്കുട്ടിയും കുടുംബവും, ഒപ്പം ജീത്തു ജോസഫും; ദൃശ്യം 2 ലൊക്കേഷനില്‍ നിന്നുള്ള ചിത്രം പുറത്ത്

ചിത്രീകരണം പുരോഗമിക്കുന്ന ദൃശ്യം 2 ലൊക്കേഷനില്‍ നിന്നുള്ള ചിത്രം പുറത്ത്. മോഹന്‍ലാല്‍, മീന, അന്‍സിബ, എസ്തര് അനില്‍ എന്നിവര്‍ക്കൊപ്പം സംവിധായകന് ജീത്തു ജോസഫ് നില്ക്കുന്ന ചിത്രമാണ് ഇത്. ജീത്തു ജോസഫ് തന്നെയാണ് സോഷ്യല്‍ മീഡിയയില്‍ ഈ ചിത്രങ്ങള്‍ പങ്കുവെച്ചത്. ചിത്രത്തിന്റെ കൊച്ചിയിലെ ആദ്യഘട്ട ചിത്രീകരണം പൂര്‍ത്തിയാക്കി. ബാക്കി ഭാഗങ്ങള്‍ തൊടുപുഴയിലായിരിക്കും ഷൂട്ട് ചെയ്യുക.
കൊച്ചിയില്‍ ഇന്‍ഡോര്‍ സീനുകളാണ് ചിത്രീകരിച്ചത്. ലോക്ക് ഡൗണിന് ശേഷം മോഹന്‍ലാല്‍ ആദ്യമായി അഭിനയിക്കുന്ന ചിത്രമാണ് ഇത്. സിദ്ദിഖ്, ആശ ശരത്, മുരളി ഗോപി, സായ് കുമാര്‍, ഗണേഷ് കുമാര്‍ തുടങ്ങിയവരും ചിത്രത്തില്‍ അഭിനയിക്കുന്നുണ്ട്.
https://www.facebook.com/jeethu.joseph.58/posts/10158822182906449
ദൃശ്യം സിനിമയുടെ ആദ്യഭാഗം ചിത്രീകരിച്ച തൊടുപുഴയിലെ വീട്ടില്‍ തന്നെയായിരിക്കും രണ്ടാം ഭാഗത്തിന്റെയും ചിത്രീകരണം നടക്കുക. ആന്റണി പെരുമ്പാവൂരാണ് ചിത്രത്തിന്റെ നിര്‍മാതാവ്.