ദുല്‍ഖറിന്റെ ‘കുറുപ്പിന്’ ഒറ്റപ്പാലത്ത് തുടക്കം; പൂജാ വീഡിയോ
കൊച്ചി: ദുല്‍ഖര്‍ സല്‍മാന്‍ പ്രധാന വേഷത്തിലെത്തുന്ന ‘കുറുപ്പിന്റെ’ ചിത്രീകരണത്തിന് ഒറ്റപ്പാലത്ത് തുടക്കം. ചിത്രത്തിന്റെ പൂജാ വീഡിയോ ദുല്‍ഖര്‍ തന്നെയാണ് പുറത്തുവിട്ടിരിക്കുന്നത്. ഏറെ നാളത്തെ കാത്തിരിപ്പിന് ശേഷം കുറുപ്പിന് ഇന്ന് തുടക്കമായിരിക്കുകയാണ്. വളരെ ആത്മാര്‍ത്ഥമായി നല്ലൊരു സിനിമ പ്രേക്ഷകര്‍ക്ക് സമ്മാനിക്കാന്‍ ഞങ്ങള്‍ ശ്രമിക്കുമെന്നും ദുല്‍ഖര്‍ പൂജാ ദൃശ്യങ്ങള്‍ക്കൊപ്പം കുറിച്ചു. ഏറെ നാളുകള്‍ നീണ്ട തയ്യാറെടുപ്പുകള്‍ക്കൊടുവിലാണ് കുറുപ്പിന്റെ ചിത്രീകരണം ആരംഭിച്ചിരിക്കുന്നത്.
ദുല്‍ഖറിന്റെ ആദ്യ ചിത്രമായ സെക്കന്ഡ് ഷോ സംവിധാനം ചെയ്ത ശ്രീനാഥ് രാജേന്ദ്രനാണ് കുറുപ്പിന്റെ സംവിധായകന്‍. പിടികിട്ടാപ്പുള്ളി സുകുമാര കുറുപ്പിന്റെ ജീവിതം ആസ്പദമാക്കിയാണ് സിനിമ. പറഞ്ഞതും അല്ല, അറിഞ്ഞതുമല്ല. പറയാന്‍ പോകുന്നതാണ് കഥ എന്ന അടിക്കുറിപ്പോടെയാണ് ശ്രീനാഥ് രാജേന്ദ്രന്‍ സിനിമയുടെ ഫസ്റ്റ് ലുക്ക് പുറത്തുവിട്ടത്. ദുല്‍ഖറിനൊപ്പം ആരൊക്കെ ചിത്രത്തില്‍ അഭിനയിക്കുമെന്നത് വ്യക്തമായിട്ടില്ല.

