താരസംഘടനയുടെ വാദം പൊളിയുന്നു; നടിയുടെ പരാതിയില്‍ വാസ്തവമുണ്ടെന്ന ഇടവേള ബാബുവിന്റെ മൊഴി പുറത്ത്

ദിലീപ് അവസരങ്ങള് നഷ്ടപ്പെടുത്തിയെന്ന് ആക്രമിക്കപ്പെട്ട നടി രേഖാമൂലം പരാതി നല്കിയിട്ടില്ലെന്ന താരസംഘടനയുടെ വാദം പൊളിയുന്നു. നടിയുടെ പരാതിയില് വാസ്തവമുണ്ടെന്ന് ഇടവേള ബാബു പോലീസിന് നല്കിയ മൊഴി പുറത്തു വന്നു.
 | 

താരസംഘടനയുടെ വാദം പൊളിയുന്നു; നടിയുടെ പരാതിയില്‍ വാസ്തവമുണ്ടെന്ന ഇടവേള ബാബുവിന്റെ മൊഴി പുറത്ത്

ദിലീപ് അവസരങ്ങള്‍ നഷ്ടപ്പെടുത്തിയെന്ന് ആക്രമിക്കപ്പെട്ട നടി രേഖാമൂലം പരാതി നല്‍കിയിട്ടില്ലെന്ന താരസംഘടനയുടെ വാദം പൊളിയുന്നു. നടിയുടെ പരാതിയില്‍ വാസ്തവമുണ്ടെന്ന് ഇടവേള ബാബു പോലീസിന് നല്‍കിയ മൊഴി പുറത്തു വന്നു.

നടിയുടെ പരാതിയില്‍ വാസ്തവമുണ്ടെന്ന് തോന്നിയിരുന്നു. ദിലീപുമായി ഇക്കാര്യം സംസാരിച്ചിരുന്നുവെന്നും ആവശ്യമില്ലാത്ത കാര്യങ്ങളില്‍ എന്തിനാണ് ഇടപെടുന്നത് എന്ന് ദിലീപിനോട് ചോദിച്ചിരുന്നുവെന്നുമാണ് മൊഴി.

അമ്മയില്‍ നിന്ന് രാജിവെച്ചുകൊണ്ട് ആക്രമിക്കപ്പെട്ട നടി നടത്തിയ പ്രസ്താവനയില്‍ ദിലീപ് അവസരങ്ങള്‍ ഇല്ലാതാക്കിയതിനെക്കുറിച്ച് പരാതി നല്‍കിയിരുന്നതായും സംഘടന ഗൗരവമായ നടപടികള്‍ സ്വീകരിച്ചില്ലെന്നും പരാമര്‍ശിച്ചിരുന്നു. എന്നാല്‍ നടി രേഖാമൂലം പരാതി നല്‍കിയിരുന്നില്ലെന്നാണ് അമ്മ നേതൃത്വം വാദിച്ചിരുന്നത്.