ഫഹദിന്റെ പുതിയ ചിത്രം ‘നാളെ’; ചിത്രീകരണം ഫെബ്രുവരിയിൽ തുടങ്ങും

ഫഹദ് ഫാസിൽ നായകനാകുന്ന പുതിയ ചിത്രത്തിന് നാളെ എന്ന് പേരിട്ടു. നവാഗതനായ സിജു എസ് ബാവ രചനയും സംവിധാനവും നിർവ്വഹിക്കുന്ന ചിത്രത്തിന്റെ ഷൂട്ടിംഗ് ഫെബ്രുവരിയിൽ കൊച്ചിയിൽ തുടങ്ങും. എറണാകുളത്ത് നടന്ന പൂജാ ചടങ്ങുകളിൽ ഫഹദ് ഫാസിൽ, സംവിധായകരായ അമൽ നീരദ്, സമീർ താഹിർ തുടങ്ങിയവർ പങ്കെടുത്തു.
 | 

ഫഹദിന്റെ പുതിയ ചിത്രം ‘നാളെ’; ചിത്രീകരണം ഫെബ്രുവരിയിൽ തുടങ്ങും
കൊച്ചി: ഫഹദ് ഫാസിൽ നായകനാകുന്ന പുതിയ ചിത്രത്തിന് നാളെ എന്ന് പേരിട്ടു. നവാഗതനായ സിജു എസ് ബാവ രചനയും സംവിധാനവും നിർവ്വഹിക്കുന്ന ചിത്രത്തിന്റെ ഷൂട്ടിംഗ് ഫെബ്രുവരിയിൽ കൊച്ചിയിൽ തുടങ്ങും. എറണാകുളത്ത് നടന്ന  പൂജാ ചടങ്ങുകളിൽ ഫഹദ് ഫാസിൽ, സംവിധായകരായ അമൽ നീരദ്, സമീർ താഹിർ തുടങ്ങിയവർ പങ്കെടുത്തു.

എറണാകുളം, ഇടുക്കി, തിരുവനന്തപുരം എന്നിവിടങ്ങളാണ് സിനിമയുടെ പ്രധാന ലൊക്കേഷനുകൾ. മാളവിക മോഹനും ദർശന എന്ന പുതുമുഖവും പ്രധാന വേഷങ്ങളിലെത്തുന്ന ചിത്രത്തിൽ മുകേഷ്, കെ.പി.എ.സി ലളിത, ശ്രീനാഥ് ഭാസി എന്നിവരും അഭിനയിക്കുന്നുണ്ട്. ഓസോ, ദർശന രാജേന്ദ്രൻ, അലൻസിയർ, ഗോപാലൻ, ജയിംസ് തൃശൂർ, ജയപ്രകാശ് കൂളൂർ, ബിനോയി നമ്പാല എന്നിവരാണ് മറ്റ് താരങ്ങൾ.

ഇ ഫോർ എൻർടെയ്ൻമെന്റ് കമ്പനിയുടെ സഹകരണത്തോടെ ഡയറക്ടർ കട്‌സ് ഫിലിം കമ്പനിയാണ് ചിത്രം നിർമ്മിക്കുന്നത്. കെ.മോഹൻ, വിനോദ് വിജയൻ എന്നിവരാണ് നിർമ്മാതാക്കൾ. ക്യാമറ: ജയേഷ്, സംഗീതം: റെക്‌സ് വിജയൻ, കലാസംവിധാനം: പ്രദീപ്, പ്രൊഡക്ഷൻ ഡിസൈനർ: ജയകൃഷ്ണൻ, മേക്കപ്പ്: രതീഷ് അമ്പാടി, എഡിറ്റർ: വിവേക് ഹർഷൻ, പ്രൊഡക്ഷൻ കൺട്രോളർ: പ്രവീൺ ബി മേനോൻ

ഫഹദിന്റെ പുതിയ ചിത്രം ‘നാളെ’; ചിത്രീകരണം ഫെബ്രുവരിയിൽ തുടങ്ങും ഫഹദിന്റെ പുതിയ ചിത്രം ‘നാളെ’; ചിത്രീകരണം ഫെബ്രുവരിയിൽ തുടങ്ങും ഫഹദിന്റെ പുതിയ ചിത്രം ‘നാളെ’; ചിത്രീകരണം ഫെബ്രുവരിയിൽ തുടങ്ങും ഫഹദിന്റെ പുതിയ ചിത്രം ‘നാളെ’; ചിത്രീകരണം ഫെബ്രുവരിയിൽ തുടങ്ങും ഫഹദിന്റെ പുതിയ ചിത്രം ‘നാളെ’; ചിത്രീകരണം ഫെബ്രുവരിയിൽ തുടങ്ങും ഫഹദിന്റെ പുതിയ ചിത്രം ‘നാളെ’; ചിത്രീകരണം ഫെബ്രുവരിയിൽ തുടങ്ങും ഫഹദിന്റെ പുതിയ ചിത്രം ‘നാളെ’; ചിത്രീകരണം ഫെബ്രുവരിയിൽ തുടങ്ങും