മഞ്ജു വാര്യര്‍ വീണ്ടും വിവാഹിതയാകുന്നുവെന്ന വ്യാജ വാര്‍ത്തയുമായി ടൈംസ് ഓഫ് ഇന്ത്യ; വ്യാജമെന്ന് കണ്ടപ്പോള്‍ പിന്‍വലിച്ചു; പിന്തുടര്‍ന്ന് ഓണ്‍ലൈന്‍ പൈങ്കിളികള്‍

മഞ്ജു വാര്യര് വീണ്ടും വിവാഹിതയാകുന്നു എന്ന വ്യാജ വാര്ത്തയുമായി ടൈംസ് ഓഫ് ഇന്ത്യ. ഇന്നലെയാണ് ടൈംസ് ഓഫ് ഇന്ത്യയുടെ വെബ് എഡിഷനില് ഈ വാര്ത്ത പ്രത്യക്ഷപ്പെട്ടത്. മുംബൈയിലെ ഒരു വ്യവസായിയുമായി വിവാഹം നിശ്ചയിച്ചു എന്ന വിധത്തിലാണ് വാര്ത്ത പ്രത്യക്ഷപ്പെട്ടത്. എന്നാല് വാര്ത്ത വ്യാജമാണെന്ന് തിരിച്ചറിഞ്ഞതോടെ ടൈംസ് ഓഫ് ഇന്ത്യ ഇത് പിന്വലിച്ചു.
 | 

മഞ്ജു വാര്യര്‍ വീണ്ടും വിവാഹിതയാകുന്നുവെന്ന വ്യാജ വാര്‍ത്തയുമായി ടൈംസ് ഓഫ് ഇന്ത്യ; വ്യാജമെന്ന് കണ്ടപ്പോള്‍ പിന്‍വലിച്ചു; പിന്തുടര്‍ന്ന് ഓണ്‍ലൈന്‍ പൈങ്കിളികള്‍

മഞ്ജു വാര്യര്‍ വീണ്ടും വിവാഹിതയാകുന്നു എന്ന വ്യാജ വാര്‍ത്തയുമായി ടൈംസ് ഓഫ് ഇന്ത്യ. ഇന്നലെയാണ് ടൈംസ് ഓഫ് ഇന്ത്യയുടെ വെബ് എഡിഷനില്‍ ഈ വാര്‍ത്ത പ്രത്യക്ഷപ്പെട്ടത്. മുംബൈയിലെ ഒരു വ്യവസായിയുമായി വിവാഹം നിശ്ചയിച്ചു എന്ന വിധത്തിലാണ് വാര്‍ത്ത പ്രത്യക്ഷപ്പെട്ടത്. എന്നാല്‍ വാര്‍ത്ത വ്യാജമാണെന്ന് തിരിച്ചറിഞ്ഞതോടെ ടൈംസ് ഓഫ് ഇന്ത്യ ഇത് പിന്‍വലിച്ചു.

പക്ഷേ ദേശീയ മാധ്യമങ്ങളുടെ വാര്‍ത്തകള്‍ പിന്തുടരുന്ന ചില ഓണ്‍ലൈന്‍ മാധ്യമങ്ങളില്‍ ഇപ്പോഴും ഈ വ്യാജവാര്‍ത്ത അതേപടിയുണ്ട്. സോഷ്യല്‍ മീഡിയയിലും ഈ വാര്‍ത്ത പ്രചരിച്ചു. വാര്‍ത്ത അടിസ്ഥാനരഹിതമെന്നാണ് മഞ്ജുവുമായി അടുത്ത വൃത്തങ്ങള്‍ നല്‍കുന്ന സൂചന. മലയാള സിനിമയിലെ സ്ത്രീകളുടെ കൂട്ടായ്മയുമായി മഞ്ജു വാര്യരും സുഹൃത്തുക്കളുമാണ് അടുത്തിടെ രംഗത്തെത്തിയത്.

തിരുവനന്തപുരത്ത് ഷൂട്ടിംഗ് പുരോഗമിക്കുന്ന ഉദാഹരണം സുജാത എന്ന ചിത്രത്തിന്റെ ലൊക്കേഷനിലാണ് മഞ്ജു ഇപ്പോള്‍ ഉള്ളത്. ചെങ്കല്‍ച്ചൂളയിലെ ലൊക്കേഷനില്‍ വെച്ച് മഞ്ജുവിനെ ഒരു സംഘം കത്തി കാട്ടി ഭീഷണിപ്പെടുത്തിയെന്ന വ്യാജവാര്‍ത്ത കുറച്ചു ദിവസങ്ങള്‍ക്കു മുമ്പാണ് പുറത്തു വന്നത്.