ഫെഫ്ക അംഗങ്ങള്‍ക്ക് 5000 രൂപ വീതം വിതരണം ചെയ്യുന്നു

കൊച്ചി: അംഗങ്ങള്‍ക്ക് 5000 രൂപ വീതം വിതരണം ചെയ്ത് ചലച്ചിത്ര സംഘടനയായ ഫെഫ്ക. സംഘടന ആവിഷ്കരിച്ച ‘കരുതല്‍ നിധി’ എന്ന പദ്ധതിയിലൂടെയാണ് അംഗങ്ങള്‍ക്ക് സഹായധനം വിതരണം ചെയ്തത്. ദിവസ വേതനക്കാരായ 2700 ചലച്ചിത്ര തൊഴിലാളികള്‍ക്കാണ് സാമ്പത്തികസഹായം ലഭിച്ചത്. ഫെഫ്ക ജനറല്‍ സെക്രട്ടറി ബി.ഉണ്ണികൃഷ്ണനാണ് ഇക്കാര്യം അറിയിച്ചത്.
രാജ്യത്തെ ഒരു ലക്ഷത്തോളം ചലച്ചിത്ര തൊഴിലാളികള്‍ക്ക് സഹായകമാവുന്ന വിധത്തില്‍ വണ്‍ ഇന്ത്യ എന്ന പേരില്‍ ഒരു പദ്ധതി അഖിലേന്ത്യാ തലത്തില്‍ ആരംഭിക്കാന്‍ കഴിഞ്ഞുവെന്നും ഓള് ഇന്ത്യ ഫിലിം എപ്ലോയീസ് കോണ്‍ഫെഡറേഷന്‍ ദേശീയ ജനറല്‍ സെക്രട്ടറി കൂടിയായ ഉണ്ണികൃഷ്ണന് വ്യക്തമാക്കി. അമിതാഭ് ബച്ചന്, കല്യാണ്‍ ജ്വല്ലേഴ്സ്, സോണി എന്നിവരുടെ സഹകരണത്തോടെയാണ് പദ്ധതി നടപ്പാക്കിയത്.
തൊഴിലാളികള്‍ക്കെല്ലാം 1500 രൂപ മൂല്യമുള്ള പര്‍ച്ചേയ്സ് കൂപ്പണുകള്‍ എത്തിച്ചു കൊടുക്കാനായി. ലോക്ക് ഡൗണ്‍ അവസാനിക്കുമ്പോള്‍ ചലച്ചിത്ര മേഖല നേരിടാന്‍ പോകുന്ന പ്രതിസന്ധികളെയും അതിനുള്ള പരിഹാരങ്ങളെയും കുറിച്ച് സംഘടന പഠിച്ചുകൊണ്ടിരിക്കുകയാണെന്നും ഉണ്ണികൃഷ്ണന് വ്യക്തമാക്കി.