ദൃശ്യം-2 ഒടിടി റിലീസ്; മോഹന്‍ലാലിനെതിരെ ഫിലിം ചേംബര്

ദൃശ്യം 2 ഒടിടി റിലീസ് ചെയ്യാനുള്ള തീരുമാനത്തില് വിമര്ശനവുമായി ഫിലിം ചേംബര്‍. ചേംബര്‍ വൈസ് പ്രസിഡന്റ് അനില്‍ തോമസ് ആണ് ഫെയിസ്ബുക്ക് പോസ്റ്റില്‍ വിമര്‍ശനം ഉന്നയിച്ചത്. മോഹന്‍ലാലിന് എതിരെയും ശക്തമായ പരാമര്‍ശമാണ് പോസ്റ്റിലുള്ളത്.
‘2020 കൊറോണ വര്‍ഷമായിരുന്ന തീയറ്റര്‍ ഇടമകള്‍ക്ക് 2021വഞ്ചനയുടെ വര്‍ഷമായി കണക്കാക്കാം…യൂ ടൂ മോഹന്‍ലാല്‍’ എന്നാണ് അനിലിന്റെ കുറിപ്പ്. തീയേറ്റര്‍ ഉടമകളുടെ സംഘടനാ നേതാവായ ആന്റണി പെരുമ്പാവൂര്‍ സ്വന്തം ചിത്രം ഒടിടി റിലീസിന് നല്‍കിയതിനെ വിമര്‍ശിച്ച് ലിബര്‍ട്ടി ബഷീര്‍ രംഗത്തെത്തിയിരുന്നു.
അടഞ്ഞു കിടക്കുന്ന തീയേറ്ററുകളില്‍ ദൃശ്യം 2 പ്രദര്‍ശനത്തിന് എത്തുന്നത് സിനിമാ മേഖലയ്ക്ക് ആകമാനം ഉണര്‍വാകുമെന്നായിരുന്നു കരുതിയിരുന്നത്. എന്നാല്‍ ആ പ്രതീക്ഷകള്‍ തകര്‍ത്തുകൊണ്ടാണ് ഒടിടി റിലീസ് വാര്‍ത്തകള്‍ എത്തിയത്. ആമസോണ്‍ പ്രൈമിലാണ് ദൃശ്യം 2 എത്തുന്നത്.