മലയാള നടിമാര്‍ക്ക് താല്‍പ്പര്യം വസ്ത്രം കുറച്ച് ശ്രദ്ധനേടാന്‍: ജി സുധാകരന്‍

സിനിമാ നടിമാരുടെ വസ്ത്രധാരണത്തെ വിമര്ശിച്ച് മുന്മന്ത്രി ജി സുധാകരന്. വസ്ത്രത്തിന്റെ അളവ് കുറഞ്ഞാലേ ശ്രദ്ധേയരാകൂ എന്ന ധാരണയാണ് മലയാളസിനിമയിലെ പല നായികമാര്ക്കും ഉള്ളതെന്ന് സുധാകരന് കുറ്റപ്പെടുത്തി. ഇന്നത്തെ കാലത്ത് സിനിമാ നടിമാര് അഭിനയത്തിന്റെ മഹത്വം മറന്നാണ് ഇടപെടുന്നത്.
 | 
മലയാള നടിമാര്‍ക്ക് താല്‍പ്പര്യം വസ്ത്രം കുറച്ച് ശ്രദ്ധനേടാന്‍: ജി സുധാകരന്‍

തിരുവനന്തപുരം: സിനിമാ നടിമാരുടെ വസ്ത്രധാരണത്തെ വിമര്‍ശിച്ച് മുന്‍മന്ത്രി ജി സുധാകരന്‍. വസ്ത്രത്തിന്റെ അളവ് കുറഞ്ഞാലേ ശ്രദ്ധേയരാകൂ എന്ന ധാരണയാണ് മലയാളസിനിമയിലെ പല നായികമാര്‍ക്കും ഉള്ളതെന്ന് സുധാകരന്‍ കുറ്റപ്പെടുത്തി. ഇന്നത്തെ കാലത്ത് സിനിമാ നടിമാര്‍ അഭിനയത്തിന്റെ മഹത്വം മറന്നാണ് ഇടപെടുന്നത്.

മഞ്ചു വെള്ളായണിയുടെ പുതിയ പുസ്തകം മാനസ കൈലാസത്തിന്റെ പ്രകാശനചടങ്ങിലാണ് ജി സുധാകരന്‍ തുറന്നടിച്ചത്. വസ്ത്രധാരണത്തിലെ പരിഷ്‌കാരങ്ങള്‍ നമ്മുടെ സംസ്‌കാരത്തെയും ബാധിച്ചു തുടങ്ങി. ഭാഷയിലും ഇതിന്റെ സ്വാധീനം കാണാനാകും. സായിപ്പിന്റെ ഭാഷയില്‍ എഴുതിയാലേ മഹത്തായ സാഹിത്യസൃഷ്ടി ഉണ്ടാവുകയുള്ളൂ എന്ന ധാരണ ഇപ്പോഴുണ്ടെന്നും ജി സുധാകരന്‍ പറഞ്ഞു.