ദിലീപിനെ സിനിമാ മേഖലയില്‍ നിന്ന് ഇല്ലാതാക്കാന്‍ ശ്രമം നടക്കുന്നുവെന്ന് നിര്‍മാതാവ് ജി. സുരേഷ്‌കുമാര്‍

ദിലീപിനെ സിനിമാ മേഖലയില് നിന്ന് ഇല്ലാതാക്കാന് ശ്രമം നടക്കുന്നതായി നിര്മാതാവ് ജി. സുരേഷ്കുമാര്. മനോരമ ന്യൂസിന് നല്കിയ പ്രതികരണത്തിലാണ് സുരേഷ്കുമാര് ഇക്കാര്യം പറഞ്ഞത്. എല്ലാ കുറ്റങ്ങളും ദിലീപിന്റെ തലയില് അടിച്ചേല്പ്പിക്കുകയാണെന്നും സുരേഷ്കുമാര് ആരോപിച്ചു.
 | 

ദിലീപിനെ സിനിമാ മേഖലയില്‍ നിന്ന് ഇല്ലാതാക്കാന്‍ ശ്രമം നടക്കുന്നുവെന്ന് നിര്‍മാതാവ് ജി. സുരേഷ്‌കുമാര്‍

തിരുവനന്തപുരം: ദിലീപിനെ സിനിമാ മേഖലയില്‍ നിന്ന് ഇല്ലാതാക്കാന്‍ ശ്രമം നടക്കുന്നതായി നിര്‍മാതാവ് ജി. സുരേഷ്‌കുമാര്‍. മനോരമ ന്യൂസിന് നല്‍കിയ പ്രതികരണത്തിലാണ് സുരേഷ്‌കുമാര്‍ ഇക്കാര്യം പറഞ്ഞത്. എല്ലാ കുറ്റങ്ങളും ദിലീപിന്റെ തലയില്‍ അടിച്ചേല്‍പ്പിക്കുകയാണെന്നും സുരേഷ്‌കുമാര്‍ ആരോപിച്ചു.

തെറ്റ് ചെയ്ത ആളെ ശിക്ഷിക്കണം. എന്നാല്‍ ദിലീപ് തെറ്റ് ചെയ്തിട്ടില്ലെങ്കിലോ എന്നത് ചോദ്യചിഹ്നമാണ്. ദിലീപ് തെറ്റുകാരനാണെന്ന് 100 നുണകള്‍ പറഞ്ഞ് അത് സത്യമാക്കാന്‍ ശ്രമിക്കുകയാണ്. നടി ആക്രമിക്കപ്പെട്ട കേസിന് ഡി സിനിമാസുമായി എന്താണ് ബന്ധമെന്നും സുരേഷ് കുമാര്‍ ചോദിച്ചു.

ഡി സിനിമാസിന്റെ നിയമലംഘനം കണ്ടെത്താന്‍ കഴിയാത്ത സാഹചര്യത്തില്‍ ജനറേറ്ററിന്റെ പേരില്‍ പൂട്ടിക്കാന്‍ മനഃപൂര്‍വ്വം ശ്രമിക്കുകയാണ്. താരവും വിതരണക്കാരനും ബിസിനസുകാരനുമായ ദിലീപിന് പലയിടത്തും നിക്ഷേപമുണ്ടാകും. ഡി സിനിമാസ് മനഃപൂര്‍വ്വം പൂട്ടിക്കാന്‍ ശ്രമിക്കുകയാണ്. ഇതിനെല്ലാം പിന്നില്‍ ആരാണെന്ന് കണ്ടെത്തണമെന്നും സുരേഷ്‌കുമാര്‍ ആവശ്യപ്പെട്ടു.

വ്യക്തിപരമായ പകപോക്കലാണ് നടക്കുന്നതെന്നും ദിലീപ് സിനിമാമേഖലയില്‍ ഉണ്ടാവരുതെന്ന് കരുതുന്ന ആരോ ഇതിനു പിന്നില്‍ പ്രവര്‍ത്തിക്കുന്നുണ്ടെന്ന് സംശയിക്കുന്നതായും സുരേഷ്‌കുമാര്‍ വ്യക്തമാക്കി. ചാനലുകളില്‍ കയറിയിറങ്ങി ദിലീപിനെ ചീത്തവിളിക്കുന്ന ചലച്ചിത്ര പ്രവര്‍ത്തകരുടെ കാര്യത്തില്‍ എന്തുവേണമെന്ന് ചലച്ചിത്ര സംഘടനകള്‍ പിന്നീട് തീരുമാനം എടുക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.