ഷംന കാസിമിനെ ഭീഷണിപ്പെടുത്തി പണം തട്ടാന്‍ ശ്രമം; 4 പേര് പിടിയില്‍
നടി ഷംന കാസിമിനെ ഭീഷണിപ്പെടുത്തി പണം തട്ടിയെടുക്കാന്‍ ശ്രമിച്ചവര്‍ പിടിയില്‍.
Jun 24, 2020, 15:34 IST
| 
കൊച്ചി: നടി ഷംന കാസിമിനെ ഭീഷണിപ്പെടുത്തി പണം തട്ടിയെടുക്കാന്‍ ശ്രമിച്ചവര്‍ പിടിയില്‍. തൃശൂര്‍ സ്വദേശികളായ ശരത്, രമേശ്, അഷറഫ്, റഫീക്ക് എന്നിവരാണ് പിടിയിലായത്. ഷംനയുടെ അമ്മ നല്കിയ പരാതിയില്‍ മരട് പോലീസാണ് പ്രതികളെ പിടികൂടിയത്.
ഒരു ലക്ഷം രൂപയാണ് പ്രതികള്‍ ആവശ്യപ്പെട്ടത്. പണം നല്‍കിയില്ലെങ്കില്‍ ഷംനയുടെ കരിയര്‍ നശിപ്പിക്കുമെന്നാണ് ഇവര്‍ ഭീഷണി മുഴക്കിയത്. വീടിന്റെ പരിസരത്തെത്തി ഇവര്‍ ഫോട്ടോയെടുക്കാന്‍ ശ്രമിച്ചതായും പരാതിയില്‍ പറയുന്നു. പ്രതികളെ പോലീസ് ചോദ്യം ചെയ്ത് വരികയാണ്.