പട്ടികള്‍ കുരയ്ക്കും; പുലികള്‍ അത് ശ്രദ്ധിക്കാറില്ല; കസബ നിര്‍മാതാവിന് ഗോപി സുന്ദറിന്റെ മറുപടി

പുലിമുരുകനെതിരേ ട്രോള് വീഡിയോ ഷെയര് ചെയ്ത കസബ നിര്മാതാവ് ജോബി ജോര്ജിന് ഗോപിസുന്ദറിന്റെ മറുപടി. പട്ടികള് കുരയക്കും, പുലികള് അത് ശ്രദ്ധിക്കാറില്ലെന്നാണ് പുലിമുരുകന്റെ സംഗീത സംവിധായകന് കൂടിയായ ഗോപി സുന്ദര് ഫേസ്ബുക്കില് പോസ്റ്റ് ചെയ്തത്. ദീപാവലി ആശംസ നേരുന്ന പോസ്റ്റിലാണ് ട്രോള് പോസ്റ്റിന് ചുട്ട മറുപടിയുമായി ഗോപസുന്ദര് എത്തിയത്.
പുലിമുരുകനിലെ തീം സോംഗ് ഭക്തിഗാനത്തിന്റെ കോപ്പിയടിയാണെന്ന് ആരോപിക്കുന്ന ട്രോള്‍ വീഡിയോ ആയിരുന്നു ജോബി ജോര്‍ജ് ഷെയര്‍ ചെയ്തത്. കുറേ കുറേ തള്ളും അതിലേറെ കോപ്പിയടിയും ചേര്‍ന്നാല്‍ ഒരു ലാല്‍ മുവീ ആയി എന്ന അടിക്കുറിപ്പോടെയാണ് വീഡിയോ ഷെയര്‍ ചെയ്തത്. പോസ്റ്റിനു താഴെ മോഹന്‍ലാല്‍ ഫാന്‍സ് പൊങ്കാലയുമായി എത്തുകയും ചെയ്തു.
ആരോപണത്തിനു വിധേയനായ ഗോപി സുന്ദര്‍ തന്നെ പ്രതികരണവുമായി രംഗത്തെത്തിയത് ആരാധക യുദ്ധത്തിന് പുതിയ മാനം പകര്‍ന്നിട്ടുണ്ട്. അഞ്ഞൂറിലേറെ ഷെയറുകളാണ് പോസ്റ്റിന് ലഭിച്ചത്.
പോസ്റ്റ് കാണാം
Read Also

