സിനിമാ അവാര്‍ഡ് മേശപ്പുറത്ത് വെച്ചിട്ട് ജേതാക്കളോട് എടുത്തോളാന്‍ പറഞ്ഞത് മോശമായിപ്പോയി; ഹരീഷ് വാസുദേവന്‍

കോവിഡ് പ്രോട്ടോക്കോളിന്റെ പേരില്‍ സംസ്ഥാന ചലച്ചിത്ര അവാര്‍ഡുകള്‍ പ്രത്യേക രീതിയില്‍ വിതരണം ചെയ്തതിനെതിരെ വിമര്‍ശനം ഉയരുന്നു. സിനിമാ അവാര്‍ഡ് മേശപ്പുറത്ത് വെച്ചിട്ട് ജേതാക്കളോട് എടുത്തോളാന്‍ പറഞ്ഞത് മോശമായിപ്പോയെന്ന് ഹരീഷ് വാസുദേവന്‍ ഫെയിസ്ബുക്കില് കുറിച്ചു. പ്രോട്ടോക്കോളിന്റെ പേരില്‍ അവാര്‍ഡ് ശില്പം മേശപ്പുറത്ത് വെച്ച ശേഷം ജേതാക്കള്‍ അവ എടുത്തു കൊണ്ടു പോകുന്ന രീതിയായിരുന്നു വെള്ളിയാഴ്ച വൈകിട്ട് നടന്ന അവാര്‍ഡ് നിശയില്‍ ഉണ്ടായിരുന്നത്.
കോവിഡിന്റെ പേരിലാണ് അത് ചെയ്തതെങ്കില്‍ യുക്തിരഹിതമാണെന്ന് ഹരീഷ് തുടരുന്നു. ഒരു ഗ്ലൗസും മാസ്കും ഇട്ട് സാനിറ്റൈസര്‍ ഉപയോഗിച്ചാല്‍ തീരാത്ത പ്രശ്നമാണോ ഇത്? കൈകള്‍ തമ്മില്‍ സ്പര്‍ശിക്കുക പോലും വേണ്ട അവാര്‍ഡ് നല്കുമ്പോള്. പിന്നെ ആരാണീ ഉപദേശം സര്‍ക്കാരിന് നല്‍കിയത്?
പൊതുസ്ഥലത്ത് വ്യക്തികള്‍ 6 അടി വിട്ടുമാത്രമേ നില്ക്കാവൂ എന്നാണ് നിയമം. ആ നിയമം പരസ്യമായി തെറ്റിച്ചാണ് ഈ നിയമം നടപ്പാക്കേണ്ടവരെല്ലാം പെരുമാറുന്നത് എന്നു കാണാം. ബഹുമാനക്കുറവ് കാട്ടിയെന്നോ ഒന്നുമല്ല, വാങ്ങിയവര്‍ എന്നും മനസില്‍ സൂക്ഷിക്കുന്ന മുഹൂര്‍ത്തം ഇങ്ങനെ അല്ലാതാക്കാമായിരുന്നു എന്നു മാത്രമെന്നും ഹരീഷ് പറയുന്നു.
പോസ്റ്റ് വായിക്കാം
കോവിഡ് പ്രോട്ടോക്കോൾ പൊതുവിൽ കൃത്യമായി പാലിക്കുന്ന മുഖ്യമന്ത്രി അക്കാര്യത്തിൽ മാതൃകയാണ്, എന്നാൽ ഒരു കാര്യം പറയാതെ…
Posted by Harish Vasudevan Sreedevi on Saturday, January 30, 2021